l o a d i n g

ഗൾഫ്

പതിനഞ്ചാമത് എഡിഷന്‍ ജിദ്ദ സിറ്റി പ്രവാസി സാഹിത്യോത്സവ് ഡിസംബര്‍ 26ന്: സംഘാടകസമിതി രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

ജിദ്ദ: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26ന് നടക്കുന്ന പതിനഞ്ചാമത് എഡിഷന്‍ ജിദ്ദ സിറ്റി സോണ്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. ആര്‍ എസ് സി ജിദ്ദ സിറ്റി സോണ്‍ ഫിനാന്‍സ് സെക്രട്ടറി സിദ്ദീഖ് മുസ്ലിയാര്‍ വലിയപറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 150 അംഗ സമിതിയാണ് നിലവില്‍ വന്നത്. ജാബിര്‍ നഈമി യോഗം ഉല്‍ഘാടനം ചെയ്തു.

പ്രവാസി വിദ്യാര്‍ത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കല, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഗ്ലോബല്‍ തലത്തില്‍ നടക്കുന്ന സാഹിത്യോത്സവില്‍ ജിദ്ദ സിറ്റി സോണ്‍ പരിധിയിലെ മഹ്ജര്‍, ഷറഫിയ, ബലദ്, ബഹ്റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളില്‍ നിന്ന് വിജയികളായി ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ 300 പ്രതിഭകള്‍ മത്സരിക്കും.

പതിനഞ്ചാമത് എഡിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി 'സ്‌നേഹോത്സവ്' എന്ന പേരില്‍ വിവിധതരം കഴിവുകളുള്ള (Neurodivergence) കുട്ടികളുടെ സര്‍ഗ്ഗാത്മകത ലോകത്തെ പൊതുവേദികളിലേക്കെത്തിക്കാന്‍ അവസരമൊരുക്കുന്നു. തൊഴില്‍പരമായ തിരക്കുകള്‍ കാരണം പൊതുപരിപാടികളില്‍ സജീവമാകാന്‍ കഴിയാത്ത കലാഹൃദയങ്ങള്‍ക്കായി 'കലോത്സാഹം' എന്ന പേരിലും സ്ത്രീകളുടെ ചിന്തകള്‍ക്കും, അനുഭവങ്ങള്‍ക്കും പങ്കുവെക്കലുകള്‍ക്കുമായി 'ഒരിടത്ത്' എന്ന പേരില്‍ വനിത സംഗമങ്ങളും നടക്കും.

ഉസ്മാന്‍ മറ്റത്തൂര്‍ സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടി (ചെയര്‍മാന്‍), യാസര്‍ അറഫാത് എ ആര്‍ നഗര്‍ (ജനറല്‍ കണ്‍വീനര്‍). മറ്റു കണ്‍വീനര്‍മാര്‍ ഇര്‍ഷാദ് കടമ്പോട്ട്, ഖലീല്‍ കൊളപ്പുറം, സുജീര്‍ പുത്തന്‍പള്ളി, സ്വാദിഖ് ചാലിയാര്‍, യാസര്‍ ഇന്ത്യനൂര്‍, ഹനീഫ ബെര്‍ക്ക, ബഷീര്‍ തൃപ്രയാര്‍, അബൂബകര്‍, റസാഖ് എടവണ്ണപ്പാറ. സംഗമത്തിന് ഷമീര്‍ കുന്നത്ത് സ്വാഗതം ആശംസിച്ചു.

യൂണിറ്റ് തലത്തില്‍ തുടങ്ങുന്ന മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടാവുന്ന നമ്പര്‍: 0597384123, 0530988545.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026