l o a d i n g

ഗൾഫ്

യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് കെ എം സി സി കോള്‍ കാമ്പയിന്‍ നടത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 7, 2025

ജിദ്ദ: കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസ ഹൗസ് കാമ്പയിനും കോള്‍ കാമ്പയിനും സംഘടിപ്പിക്കാന്‍ ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇത് വിജയിപ്പിക്കാന്‍ മണ്ഡലം - പഞ്ചായത്ത് കമ്മറ്റികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കും. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇന്‍തിഖാബ് - 2025 ജിദ്ദ കണ്ട മികച്ച പരിപാടിയായിരുന്നു എന്ന് യോഗം വിലയിരുത്തി.

ശറഫിയ്യ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജില്ല കെ എം സി സി പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കെ എം സി സി ജനറല്‍ സെക്രട്ടറി ഹലീം എന്‍.കെ ഐക്കരപ്പടി മുഖ്യാഥിതിയായിരുന്നു.
സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയങ്കോട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മയില്‍ മുണ്ടക്കുളം, ജനറല്‍ സെക്രട്ടറി വി. പി മുസ്തഫ, നാസര്‍ മച്ചിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പലം തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദലി മുസ്ലിയാര്‍ കാപ്പ് (പെരിന്തല്‍മണ്ണ), ഇ.വി നാസര്‍ (വേങ്ങര), മുഹമ്മദ് മുസ്തഫ (തിരൂര്‍), ഷമീം അലി (വള്ളിക്കുന്ന്), സലീം മുണ്ടേരി (നിലമ്പൂര്‍), അന്‍വാറുല്‍ ഹഖ് (കൊണ്ടോട്ടി), ശിഹാബുദ്ദീന്‍ (വണ്ടൂര്‍), സുലൈമാന്‍ കൊടവണ്ടി (മഞ്ചേരി), ഹംദാന്‍ ബാബു എം.പി ( കോട്ടക്കല്‍), സാബിര്‍ പാണക്കാട് (മലപ്പുറം), സമദ് മൂര്‍ക്കനാട് (മങ്കട), സമീര്‍ മാങ്ങാട്ടൂര്‍ (തവനൂര്‍), മൊയ്തീന്‍ കുട്ടി കാവനൂര്‍ (ഏറനാട്), റഷീദ് കോഴിക്കോടന്‍ (തിരൂരങ്ങാടി), മഹബൂബ് സി. വി (വളണ്ടിയര്‍ വിംഗ്), സഫീദ ടീച്ചര്‍ (വനിത വിംഗ്) എന്നിവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ക്യാമ്പ് ഡയറക്ടര്‍ അഷ്‌റഫ് മുല്ലപ്പള്ളി ക്യാമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് കണക്ക് അവതരിപ്പിച്ചു. അബൂട്ടി പള്ളത്ത് ക്യാമ്പ് കോഡിനേഷന്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഇല്ല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.

കെ.കെ മുഹമ്മദ്, മുസ്തഫ കോഴിശ്ശേരി, മജീദ് കള്ളിയില്‍, ജാഫര്‍ അത്താണിക്കല്‍, ഉനൈസ്‌കരുമ്പില്‍, നൗഫല്‍ ഉള്ളാടന്‍, മുഹമ്മദ് പെരുമ്പിലായി, സുഹൈല തേറമ്പത്ത്, നാസര്‍ പാക്കത്ത്, ഷാജഹാന്‍ ടി. ടി, മജീദ് അരിപ്ര മങ്കട, മൂസ പട്ടത്ത്, കബീര്‍ മോങ്ങം എന്നിവര്‍ സംബന്ധിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026