l o a d i n g

ഗൾഫ്

ജിദ്ദയില്‍ മഴ: വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി രംഗത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 9, 2025

ജിദ്ദ - മഴയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചൊവ്വാഴ്ച രാവിലെ മുതല്‍ ജിദ്ദ മുനിസിപ്പാലിറ്റി ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുറോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനുമായി വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാനും ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമാണ് മുനിസിപ്പാലിറ്റി മുന്‍ഗണന നല്‍കുന്നത്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, 11 മുനിസിപ്പാലിറ്റികളുടെയും 15 സപ്പോര്‍ട്ട് സെന്ററുകളുടെയും പരിധിയില്‍ ഫീല്‍ഡ് ടീമുകള്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 7,160 ജീവനക്കാരെയും 1,621 ഉപകരണങ്ങളെയും വാഹനങ്ങളെയും വിന്യസിച്ചുകൊണ്ടാണ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്.

സപ്പോര്‍ട്ട് സെന്ററുകള്‍ ശക്തിപ്പെടുത്തുകയും നിലവിലുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു. ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാന്‍ പമ്പുകള്‍, ഉപകരണങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവ സജ്ജമാക്കി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററില്‍ നിന്നുമുള്ള മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണ്. താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷക്കായി ഔദ്യോഗിക ചാനലുകള്‍ വഴി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കുന്നു.

ഇടിമിന്നലോട് കൂടിയ മഴയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി സ്രോതസ്സുകളില്‍ നിന്നും വിട്ടുനില്‍ക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഴയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോ പരാതികളോ അറിയിക്കുന്നതിന് 'ബലദി' ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഏകീകൃത റിപ്പോര്‍ട്ടിംഗ് കേന്ദ്രമായ 940 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026