l o a d i n g

ഗൾഫ്

ജിദ്ദ പുസ്തകമേള 2025ന് വര്‍ണ്ണാഭമായ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 11, 2025

ജിദ്ദ: 'ജിദ്ദ വായിക്കുന്നു' എന്ന പ്രൗഢഗംഭീരമായ മുദ്രാവാക്യവുമായി, ജിദ്ദ പുസ്തകമേള 2025 ന് സൂപ്പര്‍ഡോം സെന്ററില്‍ ഇന്ന് തിരിതെളിഞ്ഞു. ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ഈ വിജ്ഞാനോത്സവം, അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ വലിയ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്.

400-ല്‍ അധികം പവലിയനുകളിലായി മേള വിപുലമായി ഒരുക്കിയിരിക്കുന്നു. 24 രാജ്യങ്ങളെ പ്രതിനിധീകരിച്ച്, 1,000-ത്തിലധികം പ്രാദേശിക, അന്തര്‍ദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജന്‍സികളുമാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ലോകമെമ്പാടുമുള്ള പുസ്തകങ്ങളുടെ വിശാലമായ ശേഖരം ഇവിടെ വായനക്കാര്‍ക്കായി കാത്തിരിക്കുന്നു.

ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം, ആദ്യമായി ഒരുക്കിയിട്ടുള്ള പ്രാദേശിക ചലച്ചിത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ്. 'ലൈറ്റ് ഫോര്‍ ഫിലിം സപ്പോര്‍ട്ട്' എന്ന പേരിലൊരുക്കിയ ഈ വേദിയില്‍, ഫിലിം കമ്മീഷന്റെ സഹകരണത്തോടെ വിവിധ സൗദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൗദിയിലെ പ്രശസ്തമായ സ്വാര്‍, ഹോബല്‍, സ്ലീക്ക് എന്നീ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നത് സിനിമാ പ്രേമികള്‍ക്ക് ഒരു വിരുന്നാകും.

പുസ്തകങ്ങളുടെ വിപണനത്തിനപ്പുറം, അറിവിന്റെ കൈമാറ്റത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 170-ല്‍ അധികം സാംസ്‌കാരിക പരിപാടികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഴത്തിലുള്ള സംവാദ സെഷനുകള്‍, പ്രഭാഷണങ്ങള്‍, കവിതാ സായാഹ്നങ്ങള്‍ എന്നിവ കൂടാതെ, പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും പങ്കാളിത്തത്തോടെ വിവിധ വിഷയങ്ങളിലെ ശില്‍പശാലകളും പ്രദര്‍ശനത്തിന് മിഴിവേകും.

പുതിയ തലമുറയെ വായനയിലേക്ക് ആകര്‍ഷിക്കുന്നതിനായി കുട്ടികള്‍ക്കായുള്ള പ്രത്യേക കോര്‍ണറും മേളയില്‍ ഒരുക്കിയിട്ടുണ്ട്. പുസ്തകമേള ഡിസംബര്‍ 20 വരെ തുടരും. പകല്‍ 12 മണി മുതല്‍ അര്‍ധരാത്രി 12 മണി വരെയാണ് പ്രവേശനം അനുവദിക്കുക. ജിദ്ദയുടെ സാംസ്‌കാരിക ഭൂപടത്തില്‍ ഈ പുസ്തകമേള ഒരു തിളക്കമാര്‍ന്ന അധ്യായം കൂടി എഴുതിച്ചേര്‍ക്കുമെന്നുറപ്പാണ്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026