l o a d i n g

ഗൾഫ്

ഇനി ഉംറ കൂടുതല്‍ എളുപ്പം; വിരല്‍ത്തുമ്പില്‍ വഴികാട്ടിയായി 'ഡിജിറ്റല്‍ മുത്വവ്വിഫ്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 17, 2025

മക്ക: വിശുദ്ധ മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരാധനാ കര്‍മങ്ങള്‍ കൂടുതല്‍ ലളിതവും ആധുനികവുമാക്കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യയുമായി ഇരുഹറം കാര്യാലയം. ഉംറയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന 'ഡിജിറ്റല്‍ മുത്വവ്വിഫ്' പ്ലാറ്റ്ഫോമാണ് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

ഹറം പള്ളിയുടെ വിശാലമായ ഉള്‍ഭാഗങ്ങളില്‍ വഴിതെറ്റാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക മാപ്പിംഗ് സംവിധാനം, ത്വവാഫിന്റെയും സഅ്യിന്റെയും എണ്ണം തെറ്റാതെ കണക്കാക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ട്രാക്കര്‍ (ഇത് തീര്‍ഥാടകര്‍ക്ക് എണ്ണത്തെക്കുറിച്ച് വേവലാതിപ്പെടാതെ പ്രാര്‍ഥനകളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കുന്നു), ഓരോ ഘട്ടത്തിലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍ ഓഡിയോ, വീഡിയോ രൂപത്തില്‍ ലഭ്യം എന്നില ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകളാണ്. ഏഴ് ഭാഷകളില്‍ ഈ സേവനം ലഭ്യമാണ് എന്നത് ആഗോള തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്.

ആദ്യമായി ഉംറക്കെത്തുന്നവര്‍ക്കും പ്രായമായവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ പദ്ധതി. ഒരു സഹായിയുടെ കൂട്ടില്ലാതെ തന്നെ കര്‍മങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ ഇത് ഓരോരുത്തരെയും പ്രാപ്തരാക്കുന്നു. സ്മാര്‍ട്ട് ഫോണിലൂടെ വളരെ ലളിതമായി ഈ സേവനങ്ങള്‍ ആക്‌സസ് ചെയ്യാം.

'സാങ്കേതികവിദ്യയുടെ സഹായത്തോടെ തീര്‍ഥാടകര്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.' - ഇരുഹറം കാര്യാലയം വ്യക്തമാക്കി.

Latest News

സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026