l o a d i n g

ഗൾഫ്

സൗദിയില്‍ ബാങ്കിംഗ് സേവന നിരക്കുകളില്‍ വലിയ മാറ്റം, നിരക്കുകള്‍ കുറച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

റിയാദ്- സൗദി അറേബ്യയിലെ ബാങ്കിംഗ് സേവന നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) പുതിയ 'ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സര്‍വീസസ് താരിഫ് ഗൈഡ്' പുറത്തിറക്കി. നിലവിലുള്ള 'ബാങ്കിംഗ് താരിഫ്' സംവിധാനത്തിന് പകരമായാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് ഈ പരിഷ്‌കാരം.

പുതിയ മാര്‍ഗരേഖ പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്കുള്ള നിരവധി സേവനങ്ങളുടെ നിരക്കുകള്‍ കുറച്ചു. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:


അക്കൗണ്ട് ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിരവധി സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്.

-പുതിയ കറന്റ് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് വാലറ്റുകള്‍ തുടങ്ങുന്നതിന് ഫീസ് ഈടാക്കില്ല.

-എടിഎം വഴിയോ ബാങ്ക് ബ്രാഞ്ച് വഴിയോ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഉണ്ടാവില്ല.

-ചെക്ക് ഡിപ്പോസിറ്റ്, മദാ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്യുക എന്നിവയും സൗജന്യമാണ്.

-പ്രാദേശികമായി നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും പിഒഎസ് ഇടപാടുകള്‍ക്കും ഫീസില്ല.


ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഇലക്ട്രോണിക് വാലറ്റുകള്‍ വഴിയുമുള്ള പണമിടപാടുകളുടെ നിരക്കുകളില്‍ മാറ്റം വന്നിട്ടുണ്ട്.

-രാജ്യത്തിനകത്തെ ട്രാന്‍സ്ഫറുകള്‍: 2,500 റിയാലിന് താഴെയുള്ള ഇടപാടുകള്‍ക്ക് അര റിയാലും, 2,500 മുതല്‍ 20,000 റിയാല്‍ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു റിയാലും മാത്രമായിരിക്കും ഫീസ്.

-വലിയ തുകകള്‍: 20,000 റിയാലിന് മുകളിലുള്ള ഇടപാടുകള്‍ ഓണ്‍ലൈനായി ചെയ്യുമ്പോള്‍ 7 റിയാലും ബാങ്ക് ബ്രാഞ്ച് വഴി ചെയ്യുമ്പോള്‍ 25 റിയാലും ഈടാക്കും.

-അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള പണം അയക്കലിന് ഓണ്‍ലൈന്‍ വഴി 50 റിയാലും ബ്രാഞ്ച് വഴി 75 റിയാലുമാണ് ഫീസ്.

മദാ കാര്‍ഡ് സേവനങ്ങള്‍

-ഗള്‍ഫ് രാജ്യങ്ങളില്‍ മദാ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് 10 റിയാലാണ് നിരക്ക്.

-കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയത് ലഭിക്കാന്‍ 10 റിയാല്‍ നല്‍കണം.

-ജിസിസി രാജ്യങ്ങള്‍ക്ക് പുറത്ത് അന്താരാഷ്ട്ര തലത്തില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ആകെ തുകയുടെ പരമാവധി 3% (പരമാവധി 25 റിയാല്‍) മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂ.

മറ്റ് സേവനങ്ങളും രേഖകളും
ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യുന്നതിനും ബാങ്ക് ചെക്കുകള്‍ക്കും 5 റിയാലാണ് ഫീസ്. എന്നാല്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ഡെറ്റ് പ്രൂഫ് ഡോക്യുമെന്റുകള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സൗജന്യമായി ലഭിക്കും. ബാങ്കുകള്‍ ഈ നിശ്ചിത നിരക്കുകളില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിരക്കുകളില്‍ വാറ്റ് ഉള്‍പ്പെടുത്തിയിട്ടില്ല.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കുറഞ്ഞ ചെലവില്‍ സാമ്പത്തിക സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് സൗദി അറേബ്യയുടെ ഈ പുതിയ നീക്കം.

Latest News

ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഹിന്ദു വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച മുസ്ലിം സഹോദരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
November 13, 2026
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ  പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
November 13, 2026
സൗദിയിലേക്കുള്ള സര്‍വീസുകള്‍  30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
സൗദിയിലേക്കുള്ള സര്‍വീസുകള്‍ 30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
November 13, 2026
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026