l o a d i n g

സാംസ്കാരികം

ശ്രീനിവാസന് മലയാളി സമാജത്തിന്റെ ഹൃദയാഞ്ജലി

Thumbnail

ദമ്മാം: അന്തരിച്ച പ്രമുഖ മലയാള നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ലീനാ ഉണ്ണികൃഷ്ണന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. മലയാളി സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. നാല്‍പ്പത് വര്‍ഷത്തിലേറെയായി മലയാളികളെ സ്വന്തം എഴുത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ഗൗരവമാര്‍ന്ന വിഷയങ്ങളെ നര്‍മ്മത്തിന്റെ മേമ്പടിയോടെ സരസമായ ശൈലിയില്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു.

സിനിമയുടെ ഉള്ളടക്കത്തിനുപരി, നായകസങ്കല്‍പത്തെയും മാറ്റിയെഴുതി, സാധാരണ മനുഷ്യരുടെ ജീവിതത്തേ സിനിമയോട് ചേര്‍ത്തുനിര്‍ത്തിയ ജനകീയ സിനിമകളുടെ വക്താവായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ കലാകാരന്‍ എങ്ങനെ ആയിരിക്കണം എന്ന് ജീവിച്ചു കാണിച്ചു തന്ന മനുഷ്യസ്‌നേഹിയും പ്രകൃതിസ്‌നേഹിയും ആയ അതുല്യ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്‍.

നമ്മുടെ നിത്യജീവിതത്തിലെ സന്ദര്‍ഭങ്ങളെയും ചുറ്റുപാടുകളെയും ഇത്ര തന്മയത്വത്തോടെ അതിശയോക്തി കലര്‍ത്താതെ സ്വാഭാവികമായ രീതിയില്‍ സിനിമയിലേക്ക് പകര്‍ത്തിയ മറ്റൊരു എഴുത്തുകാരന്‍ ഉണ്ടാകില്ല. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും എഴുതിയ സംഭാഷണങ്ങളും ഇന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം സൃഷ്ടിച്ച ചിരി വിനോദത്തിനേക്കാള്‍, സാധാരണക്കാരന്റെ വേദനയുടെയും, സ്വപ്നങ്ങളുടെയും, സമൂഹത്തിലെ വൈരുദ്ധ്യങ്ങളുടെയും പ്രതിഫലനമായിരുന്നു. ചെയ്ത്വെച്ചു പോയ കഥാപാത്രങ്ങളിലൂടെ അതിലുപരി തന്റെ കഥകളിലൂടെ അദ്ദേഹം എന്നും നമ്മള്‍ക്കിടയില്‍ ജീവിക്കുമെന്ന് അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ ഒന്നുപോലെ അഭിപ്രായപ്പെട്ടു.

ജോയ് തോമസ്, അനില്‍ റഹിമ, മോഹന്‍ വസുധ, ബിജു പൂതക്കുളം, നവാസ്, സാലു എസ്, ബൈജുരാജ്, ജയന്‍ ജോസഫ്, സമദ് കൂടല്ലൂര്‍, സീനത്ത് സാജിദ്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, ഷാക്കിറാ ഹുസൈന്‍, റസാന, സരള ജേക്കബ്, ലിസി ജോയ് മാത്യു റോക്കി, സുന്ദരന്‍, ബിനില്‍ അശോകന്‍ തുടങ്ങി ഒട്ടനവധി പേര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി. ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍, റൗഫ് ചാവക്കാട്, ഹുസൈന്‍ ചമ്പോളില്‍, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടില്‍, ബിനു പുരുഷോത്തമന്‍, വിനോദ് കുഞ്ഞ്, ബൈജു കുട്ടനാട്, ഉണ്ണികൃഷ്ണന്‍, ബിനു കുഞ്ഞ്, ഹുസ്‌നാ ആസിഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026