l o a d i n g

ഗൾഫ്

അക്ഷരമുറ്റമൊരുങ്ങി; ജിദ്ദ ബുക്ക് ഹറാജ് മൂന്നാം പതിപ്പ് ശനിയാഴ്ച ഷറഫിയയില്‍

Thumbnail
Publisher By     എ.എം. സജിത്ത്
January 8, 2026

ജിദ്ദ: വായനയുടെ വിസ്തൃത ലോകത്തേക്ക് വാതായനങ്ങള്‍ തുറന്ന് ജിദ്ദ ബുക്ക് ഹറാജ് വീണ്ടും. ജനുവരി 10 ശനിയാഴ്ച വൈകിട്ട് 4 മണിമുതല്‍ ഷറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന ബുക്ക് ഹറാജിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വായന പ്രോത്സാഹിപ്പിക്കുക, വായിച്ച പുസ്തകങ്ങളുടെ കൈമാറ്റത്തിന് അവസരം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിക്കുന്ന ബുക്ക് ഹറാജ് ഇത് മൂന്നാമത്തെ എഡിഷനാണ്. പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങള്‍ പ്രത്യേക സ്റ്റാളുകളില്‍ ഒരുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങുന്നതിനുള്ള സൗകര്യത്തോടൊപ്പം രാജ്യാന്തര എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും പുതിയ പുസ്തകങ്ങളും ലഭ്യമാകും.

വിദ്യാര്‍ഥികള്‍ക്കായി വിവിധ അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ വായനയിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്വാഗതസംഗം കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ നീണ്ട ജിദ്ദ ലിറ്റ് എക്‌സ്‌പോയുടെ സമാപന പരിപാടിയാണ് ബുക്ക് ഹറാജ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സാഹിത്യ മത്സരങ്ങള്‍, എഴുത്തുകാരുമായി സംവദിച്ച ഡെസേര്‍ട്ട് ക്യാമ്പ് എന്നിവയും ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ടു തവണയും ജിദ്ദയിലെ പ്രവാസികളില്‍നിന്ന് ആവേശകരമായ സ്വീകരണമാണ് ബുക്ക് ഹറാജിന് ലഭിച്ചതെന്നും ഇത്തവണയും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും കണ്‍വീനര്‍ റഷാദ് കരുമാര പറഞ്ഞു. പുസ്തകങ്ങള്‍ ശേഖരിക്കാനും അവ സൗകര്യപ്രദമായി ക്രമീകരിക്കാനും രണ്ടു മാസമായി ശ്രമിച്ചുവരികയാണ്. പ്രത്യേകം രൂപകല്‍പന ചെയ്ത സോഫ്റ്റ് വെയര്‍ വഴിയാണ് പുസ്തകങ്ങള്‍ ക്രമീകരിക്കുന്നത്.

കാപ്പി കുരുവിന്റെ കഥ പറയുന്ന 'ബുക്ക് എ കോഫി കോര്‍ണര്‍', ചിത്രകലയും കാലിഗ്രാഫിയും ഇഷ്ടപ്പെടുന്നവര്‍ക്കായി കരവിരുതിന്റെ മികവ് അവതരിപ്പിക്കുന്ന 'ആര്‍ടിബിഷന്‍', ആധുനിക സമൂഹത്തിന്റെ വേഗഗതി നിര്‍ണയിച്ച ആകാശ പറക്കലിന്റെ തുടക്കം, വരയില്‍ വിസ്മയം തീര്‍ക്കുന്ന ഓപ്പണ്‍ ക്യാന്‍വാസ്, വായനയുടെ രുചിഭേദം തീര്‍ക്കുന്ന 'ബുക്‌സ്‌ടോറന്റ്' തുടങ്ങി വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തി വ്യത്യസ്തങ്ങളായ സ്റ്റാളുകള്‍ ബുക്ക് ഹറാജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പട്ടാമ്പി, ജൈസല്‍ അബ്ദുറഹ്‌മാന്‍ എന്നിവരും പങ്കെടുത്തു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026