l o a d i n g

സാംസ്കാരികം

അസ്ലം കോളക്കോടന്റെ പുസ്തക പ്രകാശനം ജനുവരി 29-ന് ദമ്മാമില്‍; പ്രമുഖര്‍ പങ്കെടുക്കും

Thumbnail

ദമ്മാം: പ്രമുഖ പ്രവാസി എഴുത്തുകാരന്‍ അസ്ലം കോളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഈ മാസം 29-ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ദമ്മാം ഫൈസലിയയിലെ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച 'River of Thoughts' (ഇംഗ്ലീഷ് കവിതാ സമാഹാരം), 'മരീചികയോ ഈ മരുപ്പച്ച' (ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

മനസിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയവും ബൗദ്ധികവുമായ ചിന്തകള്‍ ഒരു നദിപോലെ ഒഴുകുന്ന കവിതാ സമാഹാരമാണ് 'River of Thoughts', വായനക്കാരന്റെ ഉള്ളിലെ ചിന്താശകലങ്ങളെ തൊട്ടുണര്‍ത്തുന്ന, ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള ഒരു തീര്‍ത്ഥാടനമാണ് ഇതിലേ കവിതകള്‍.
പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവക്കുറിപ്പുകളാണ്, 'മരീചികയോ ഈ മരുപ്പച്ച' മണലാരണ്യത്തിലെ കേവലം അതിജീവനത്തിനുമപ്പുറം, തന്റെ ചുറ്റുപാടുകളില്‍ നിന്ന് പറിച്ചുനടപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷത്തിന്റെയും ജീവിതയാത്രയുടെയും അടയാളപ്പെടുത്തലുകളാണ് ഈ കൃതി.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍ (ചെയര്‍മാന്‍), മാലിക് മഖ്ബൂല്‍ (ജനറല്‍ കണ്‍വീനര്‍), സാജിദ് ആറാട്ടുപുഴ (ട്രഷറര്‍), റഹ്‌മാന്‍ കാരയാട് (ചീഫ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

പ്രവാസ ലോകത്തെ എല്ലാ അക്ഷരസ്‌നേഹികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഈ സാംസ്‌കാരിക സംഗമത്തിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, റഹ്‌മാന്‍ കാരയാട്, അസ്ലം കോളക്കോടന്‍, സമീര്‍ അരീക്കോട് മഹ് മൂദ് പൂക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026