l o a d i n g

കേരള

*പൊന്നാനിയുടെ കപ്പൽ നിർമ്മാണശാലയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ - പി നന്ദകുമാർ എം.എൽ.എ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

പൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ കപ്പൽ നിർമാണശാലയുടെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ജനുവരി 27ഓടെ പദ്ധതിയുടെ പൂർണ രൂപം ലഭ്യമാകുമെന്നും പൊന്നാനി എം.എൽ.എ. പി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ പൊന്നാനിയുടെ നീണ്ട കാലത്തെ സ്വപ്നമാണ് സാർഥകമാവുന്നത് .പദ്ധതി നല്ല രീതിയിൽ നടപ്പിലാവുന്നതിനായി മുഴുവൻ ആളുകളുടെയും സഹകരണങ്ങൾ ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.

പദ്ധതി നിർമാണ പ്രദേശത്തെ 30 ഏക്കറോളം ഭൂമി നിർമാണ കമ്പനിക്ക് വിട്ട് നൽകുന്നതിനായി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ചിട്ടുള്ള മീൻ ചാപ്പകൾ നീക്കി കൊടുക്കേണ്ടത് മാരിടൈം ബോർഡിൻ്റെ ഉത്തരവാദിത്വമാണ്. ഷെഡുകൾ നീക്കം ചെയ്യാൻ കളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു.ഈ യോഗത്തിൽ ഷെഡുകൾ ഉപയോഗിക്കുന്ന മത്സ്യതൊഴിലാളി പ്രതിനിധികൾ പങ്കെടുക്കുകയും
ഷെഡുകൾ നീക്കുമ്പോൾ മത്സ്യതൊഴിലാളികൾ ആവശ്യപെട്ടത് പ്രകാരം പകരം ഷെഡുകൾ ഹാർബറിനോട് ചേർന്ന് നിർമിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്.

രാഷ്ട്രിയവും സാമ്പത്തികവുമായ നേട്ടത്തിന് വേണ്ടി വലിയ പദ്ധതിയെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തകർക്കാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ നടക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും
എം.എൽ.എ പറഞ്ഞു.

ആദ്യഘട്ടത്തിൽ 200 കോടി മുതൽ മുടക്കിൽ ചെറുകിട കപ്പലുകൾ നിർമിക്കാനാണ് ലക്ഷ്യം. മത്സ്യ ബന്ധന ബോട്ടുകളും നിർമ്മിക്കാം. രണ്ടാംഘട്ടത്തിൽ 1000 കോടിയുടെ വൻകിട കപ്പൽശാലയാണ് വരുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കപ്പൽ നിർമാണ ശാലയായി പൊന്നാനി മാറുന്നതോടൊപ്പം മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും.

Latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി  കസ്റ്റഡിയില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍
September 24, 2026
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
September 24, 2026
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
September 24, 2026
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം  വിവാദമാകുന്നു
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം വിവാദമാകുന്നു
September 24, 2026
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;  ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍;  ഓഹരിയുടമകള്‍ക്ക്  55% ലാഭവിഹിതം
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍; ഓഹരിയുടമകള്‍ക്ക് 55% ലാഭവിഹിതം
September 24, 2026
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
September 24, 2026
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026