തെഹ്‌റാന്‍- ഇറാന്റെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയും ഇസ്രായേലും നടത്തിവരുന്ന വ്യോമാക്രമണങ്ങള്‍ക്കും, പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടതിനും പ്രതികാരമായാണ് ഈ നീക്കം. ഇസ്രായേലിനും മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ക്കും എതിരെ അതിശക്തമായ പ്രത്യാക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാര്‍ഡ് തങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ 'ഹീനമായ കുറ്റകൃത്യത്തിന്' കനത്ത ശിക്ഷ നല്‍കുമെന്ന് ഇറാന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഞായറാഴ്ച രാവിലെയാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ഈ നഷ്ടത്തിന് പകരം ചോദിക്കുമെന്നും ശത്രുക്കള്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ ഭരണകൂടം പ്രതിജ്ഞയെടുത്തു. ഇതോടെ മേഖലയില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധസാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.
അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഇറാനിയന്‍ സൈന്യം തങ്ങളുടെ മിസൈല്‍-ഡ്രോണ്‍ സംവിധാനങ്ങള്‍ സജ്ജമാക്കി കഴിഞ്ഞു. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. അലി ഖാംനഈക്ക് പുറമെ മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാന്റെ സൈനിക നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മേഖലയില്‍ നിര്‍ണ്ണായകമായ സൈനിക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
Related News