l o a d i n g

ഗൾഫ്

ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം

Thumbnail

ഇസ്‌ലാമാബാദ്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനു പിന്നാലെ പാകിസ്ഥാനിലെ കറാച്ചിയില്‍ യു.എസ് കോണ്‍സുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. പൊലീസ് വെടിയുതിര്‍ക്കുകയും എട്ട് പേര്‍ കൊല്ലപ്പെട്ടതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. കോണ്‍സുലേറ്റിന്റെ പ്രവേശന കവാടത്തില്‍ അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ ഗാര്‍ഡ്ഹൗസിന് തീയിടുകയും സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ക്കുയായിരുന്നു.

യു.എസ് കോണ്‍സുലേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ജനാലകള്‍ തകര്‍ക്കുകയും വടികളും കല്ലുകളും എറിയുകയും ചെയ്തു. ഖാംനഈയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ, ഇസ്രായേലും യു.എസും പശ്ചിമേഷ്യന്‍ മേഖലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ശിയ നേതാവായ ഖാംനഇയുടെ കൊലപാതകത്തോടെ പാകിസ്ഥാനിലുടനീളം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Latest News

മരിച്ചതായി കരുതിയ പ്രവാസി ജീവിതത്തിലേക്ക് തിരിച്ചെത്തി; എട്ടുമാസത്തെ ചികിത്സക്കൊടുവില്‍ സുഭാഷ് നാടണഞ്ഞു

March 1, 2026
കേളി അസീസിയ ഏരിയ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ദുറഹ്‌മാന്‍ വളപുരത്തിന്നു യാത്രയയപ്പ് നല്‍കി

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; അമേരിക്ക ഇറാന്‍ കപ്പല്‍ തകര്‍ത്തു, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇറാന്റെ അമരത്ത് താല്‍ക്കാലിക സമിതി; ആയത്തുല്ല റസ അറാഫി പുതിയ നേതാവ്
ഇറാന്റെ അമരത്ത് താല്‍ക്കാലിക സമിതി; ആയത്തുല്ല റസ അറാഫി പുതിയ നേതാവ്
March 1, 2026
ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം
ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം
March 1, 2026
ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി

മിഡില്‍ ഈസ്റ്റില്‍ യുദ്ധം കടുക്കുന്നു: ഇറാനില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍, യുഎഇയിലും ഒമാനിലും ആക്രമണം

തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും: ഇറാന് കര്‍ശന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

പത്തനംതിട്ട ജില്ല സംഗമം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു