l o a d i n g

ഗൾഫ്

മരിച്ചതായി കരുതിയ പ്രവാസി ജീവിതത്തിലേക്ക് തിരിച്ചെത്തി; എട്ടുമാസത്തെ ചികിത്സക്കൊടുവില്‍ സുഭാഷ് നാടണഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 1, 2026

റിയാദ്: മരണവാര്‍ത്ത വരെ പ്രചരിച്ച അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി കരുനാഗപ്പള്ളി സ്വദേശി സുഭാഷ് ഗോപാലന്‍ (53) ജന്മനാട്ടിലേക്ക് മടങ്ങി. എട്ടുമാസം മുമ്പ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദീര്‍ഘകാല ചികിത്സയും അനിശ്ചിതത്വങ്ങളും പിന്നിട്ട് സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി, മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എന്നിവരുടെ സംയുക്ത ഇടപെടലുകളുടെ ഫലമായാണ് കഴിഞ്ഞ ദിവസം വീല്‍ചെയറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. ഒരിക്കല്‍ മരിച്ചതായി പോലും തെറ്റിദ്ധരിക്കപ്പെട്ട സുഭാഷിന്റെ മടങ്ങിവരവ് പ്രവാസലോകത്ത് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്നു.

അപകടത്തിന് പിന്നാലെ ശുമൈസിയിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുഭാഷിന് സങ്കീര്‍ണമായ തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ചികിത്സയുടെ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും ദീര്‍ഘകാല നിരീക്ഷണത്തില്‍ തുടരുകയും ചെയ്തു. തുടര്‍ന്ന് റുവൈസ്, അല്‍ ഖുവയ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സ തുടരുകയായിരുന്നു.

നാട്ടിലെത്തിയ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി വെച്ചുപിടിപ്പിക്കേണ്ടതിനാല്‍ നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം അവയവങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഐസ് ബോക്‌സില്‍ സുരക്ഷിതമായി പാക്ക് ചെയ്താണ് നാട്ടിലേക്ക് കൊണ്ടുപോയത്. സുഭാഷിന് തുണയായി ഉറ്റമിത്രമായ രാജുവും ഒപ്പമുണ്ടായിരുന്നു.

ചികിത്സാകാലയളവില്‍ ഏകദേശം 4,50,000 റിയാല്‍ (ഒരു കോടിയിലധികം രൂപ) ആശുപത്രി ബില്ലായി വന്നെങ്കിലും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ഭൂരിഭാഗം തുകയും ഒഴിവാക്കി ലഭിച്ചു. സുഭാഷിന്റെയും ഒപ്പമുണ്ടായിരുന്നയാളുടെയും വിമാന ടിക്കറ്റ് ചെലവിനായി ഇന്ത്യന്‍ എംബസി 10,000 റിയാലും മൈത്രി കൂട്ടായ്മ 3,000 റിയാലും സമാഹരിച്ചു നല്‍കി. എക്‌സിറ്റ് നടപടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകളും മൈത്രി ഏറ്റെടുത്തു.

മൈത്രി ചെയര്‍മാന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ഇടപെടലുകളാണ് വലിയ തുക ഒഴിവാക്കി ലഭിക്കുന്നതിനും നിയമനടപടികള്‍ വേഗത്തിലാക്കുന്നതിനും നിര്‍ണായകമായത്. ശിഹാബിനൊപ്പം മൈത്രി പ്രവര്‍ത്തകരായ റഹ്‌മാന്‍ മുനമ്പത്ത്, മജീദ് മൈത്രി, ഷംനാദ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശേരില്‍, സാദിഖ് കരുനാഗപ്പള്ളി, നിസീര്‍ഖാന്‍ എന്നിവരും ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ അസിസ്റ്റന്റ് ഹെഡ് നഴ്സ് മൃദുല വിനീഷ്, മാത്യു ജോസഫ്, സഹോദരന്‍ സുരാജ് എന്നിവരും സഹായത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

സുഭാഷ് മരണപ്പെട്ടുവെന്ന തെറ്റായ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഭാഷ് മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സി.ആര്‍. മഹേഷ് എംഎല്‍എ ശിഹാബ് കൊട്ടുകാടിനോട് ആവശ്യപ്പെട്ടു. മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയും കൈമാറി. തുടര്‍ന്ന് നടത്തിയ നടപടികളിലാണ് മരിച്ചത് മറ്റൊരു സുഭാഷ് ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് സംഭവവികാസങ്ങള്‍ മാറി സുഭാഷ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഒരിക്കല്‍ മരിച്ചതായി കരുതിയ വ്യക്തി ഇന്ന് വീല്‍ചെയറിലായെങ്കിലും ചിരിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്നത് വലിയ സന്തോഷമാണെന്നും ഇത് എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി ഡി.സി.എം. അബൂ മാത്തന്‍ ജോര്‍ജ്, വെല്‍ഫെയര്‍ വിങ് മേധാവി വൈ. സാബിര്‍, സഹ ഉദ്യോഗസ്ഥന്‍ ആഷിഖ്, മൈത്രി ഭാരവാഹികള്‍, റുവൈസ് ആശുപത്രിയിലെ ജീവനക്കാര്‍, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരായ മനോജ്, സനല്‍ എന്നിവരുടെ സേവനങ്ങളെ മൈത്രി കണ്‍വീനറും പ്രവര്‍ത്തകരും പ്രത്യേകം സ്മരിച്ചു.

എട്ടുമാസത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ സുഭാഷ് വിമാനം കയറുമ്പോള്‍ ഒരു പ്രവാസിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സംതൃപ്തിയിലായിരുന്നു മൈത്രി പ്രവര്‍ത്തകര്‍.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026