l o a d i n g

കേരള

മസ്ജിദില്‍ ക്ഷേത്രം പ്രസിഡന്റിന്റെ നോമ്പുതുറ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

പെരുമ്പാവൂര്‍: മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മാതൃകയായി നോമ്പുതുറയൊരുക്കി ക്ഷേത്രം പ്രസിഡന്റ്. വല്ലം-ചുണ്ടി മസ്ജിദുല്‍ ഫാറൂഖിയ ഹാളില്‍ ചേലാമറ്റം കോട്ടയില്‍ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം പ്രസിഡന്റ് ഗോപി വെള്ളിമറ്റമാണ് നോമ്പുതുറ സംഘടിപ്പിച്ചത്. വര്‍ഗീയതയെ തള്ളിക്കളയുന്ന സന്ദേശമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇഫ്താറില്‍ 600-ഓളം പേര്‍ക്ക് ഭക്ഷണം വിളമ്പി. നാല് വര്‍ഷമായി ഗോപി വെള്ളിമറ്റത്തിന്റെ നേതൃത്വത്തിലുള്ള കോട്ടയില്‍ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം ഭരണസമിതി മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതര മതസ്ഥരെ പങ്കെടുപ്പിക്കുകയും അവര്‍ക്കായി വിഭവസമൃദ്ധമായ സദ്യയൊരുക്കുകയും ചെയ്യുന്നുണ്ട്.

ചേലാമറ്റം എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് കൂടിയായ ഗോപി വെള്ളിമറ്റം ഫ്രണ്ട്‌സ് പോളി പ്ലാസ്റ്റിക് മാനേജിങ് ഡയറക്ടറുമാണ്. ചടങ്ങില്‍ ഖത്തീബ് ജിഷാം അഹ്‌സനി റമദാന്‍ സന്ദേശം നല്‍കി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറി എം.ആര്‍. ജയന്‍, ഫ്രണ്ട്‌സ് പോളി പ്ലാസ്റ്റിക് മാനേജിങ് പാര്‍ട്ണര്‍ ടി.ആര്‍. രഞ്ജിത്, ജമാഅത്ത് സെക്രട്ടറി പി.ബി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

Latest News

സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026