ജിദ്ദ: ഫൈസലിയയിലെ മഹ്‌മൂദ് സഈദ് സൂക്കിലെ ഓപ്പണ്‍ ഹാളില്‍ കലാരത്‌ന ഡാന്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസി സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി. കലാരത്‌ന ഗ്രൂപ്പ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീത അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജിദ്ദയിലെ മലയാളി സമൂഹത്തിനിടയില്‍ കലാ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാകാന്‍ കലാരത്‌ന ഡാന്‍സ് ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രശസ്ത ഗായകന്‍ ജമാല്‍ പാഷ അഭിപ്രായപ്പെട്ടു.
ഗായകന്‍ നൂഹ് ബീമാപ്പള്ളി ആലപിച്ച ഗാനം സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കീര്‍ത്തന സുമേഷ് വരച്ച ആരാദ്യ ഷിനോജിന്റെ വാട്ടര്‍ കളര്‍ പെയിന്റിംഗ് വേദിയില്‍ കൈമാറി.
അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാരത്‌ന ഡാന്‍സ് ഗ്രൂപ്പ്, കേരളത്തിന്റെ തനതായ കലാപാരമ്പര്യവും ആധുനിക നൃത്തശൈലികളും സമന്വയിപ്പിച്ച് നൃത്താവിഷ്‌കാരങ്ങളിലൂടെ ജിദ്ദയിലെ വിവിധ വേദികളില്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
ചടങ്ങില്‍ റീത്ത, നവാസ് ബീമാപ്പള്ളി, റാഫി ജൂബി, നീതു, സുമയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൗര്‍ണമി ടീച്ചര്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. റാഫി ജൂബി, നീതു, സുമയ്യ, അക്ബര്‍, അജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News