l o a d i n g

ഗൾഫ്

അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് മരണം; കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2026

അബുദാബി: യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്ത ബാലസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് അബുദാബിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്ഥാന്‍ പൗരനുമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സ്വീഹാന്‍ സ്ട്രീറ്റിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്‍ വിക്ഷേപിച്ച നിരവധി മിസൈലുകളെയും ഡ്രോണുകളെയും യുഎഇ വ്യോമ പ്രതിരോധ സേന ഇന്ന് രാവിലെ വിജയകരമായി തകര്‍ത്തു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 25-ന് ഇറാനില്‍ നിന്നുള്ള ഒമ്പത് ഡ്രോണുകളെയും പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ യുഎഇ പ്രതിരോധ സേന 357 ബാലസ്റ്റിക് മിസൈലുകളും 1,815 ഡ്രോണുകളും തകര്‍ത്തു.

മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടങ്ങളില്‍ യുഎഇയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി. ഇന്നത്തെ രണ്ട് മരണങ്ങള്‍ക്ക് പുറമെ, നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് യുഎഇ സൈനികരും പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദേശ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. വിവിധ സംഭവങ്ങളിലായി ഇതുവരെ 166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അടിയന്തര സേവന വിഭാഗങ്ങള്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കണമെന്നും പ്രതിരോധ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Latest News

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026