l o a d i n g

ഗൾഫ്

ജീവ കാരുണ്യ പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ കബീര്‍ കൊണ്ടോട്ടി നാട്ടില്‍ നിര്യാതനായി, ഖബറടക്കം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2026

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ദമ്മാം കെ.എം.സി.സി നേതാവുമായ കബീര്‍ കൊണ്ടോട്ടി (52) നാട്ടില്‍ നിര്യാതനായി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്വവസതിയില്‍ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പതിറ്റാണ്ടോളമായി ദമ്മാമില്‍ ബിസിനസ് രംഗത്ത് സജീവമായിരുന്ന കബീര്‍, പ്രവാസലോകത്തെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു.

പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്ന ഒട്ടനവധി പ്രവാസികളുടെ മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനും സൗദിയില്‍ ഖബറടക്കുന്നതിനും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹം വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി, മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

കൊണ്ടോട്ടി പാലക്കോടന്‍ മുഹമ്മദ് - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഫര്‍ഹാന്‍, ഫര്‍ഹാന, ഫര്‍ഹ, ഫരിഹ.

കബീര്‍ കൊണ്ടോട്ടിയുടെ ആകസ്മിക നിര്യാണത്തില്‍ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളും ദമ്മാമിലെ വിവിധ പ്രവാസി സംഘടനകളും അനുശോചിച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കൊണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026