l o a d i n g

ഗൾഫ്

'തംജീദ്' സീസണ്‍-2 ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു; വിജയികളെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കും

Thumbnail

റിയാദ്: വിശുദ്ധ റമദാന്‍ പ്രമാണിച്ച് കോട്ടക്കല്‍ മണ്ഡലത്തിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കായി റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം 'തംജീദ് സീസണ്‍-2' സമാപിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ എട്ട് ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമാണ് മാറ്റുരച്ചത്.

മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:

ഒന്നാം സ്ഥാനം: 10,001 രൂപ, രണ്ടാം സ്ഥാനം: 5,001 രൂപ, മൂന്നാം സ്ഥാനം: 3,001 രൂപ. മത്സരഫലം കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നാട്ടില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ പ്രഖ്യാപിക്കുമെന്ന് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ (തജ്വീദ്) കൃത്യമായി പഠിച്ച് ശരിയായ രീതിയില്‍ പാരായണം ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ മത്സരം കൊണ്ട് ലക്ഷ്യമാക്കിയത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍ അഭിനന്ദിച്ചു.

Latest News

ഗള്‍ഫില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

March 26, 2026
ഇറാന്റെ കടന്നാക്രമണം: അറബ് ലീഗിന്റെയും ഒ.ഐ.സി.യുടെയും മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎഇ

ഇടതു ഭരണത്തുടര്‍ച്ച സംഘ്പരിവാര്‍ അജണ്ട; യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം
ഇടതു ഭരണത്തുടര്‍ച്ച സംഘ്പരിവാര്‍ അജണ്ട; യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം
March 26, 2026
 'തംജീദ്' സീസണ്‍-2 ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു; വിജയികളെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കും
'തംജീദ്' സീസണ്‍-2 ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു; വിജയികളെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കും
March 26, 2026
പത്തനംതിട്ട ജില്ലാ യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ച് ഒ.ഐ.സി.സി ജിദ്ദ

ജീവ കാരുണ്യ പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ കബീര്‍ കൊണ്ടോട്ടി നാട്ടില്‍ നിര്യാതനായി, ഖബറടക്കം നാളെ

അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് മരണം; കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും

 'ഖാര്‍ഗ് ദ്വീപ്' പിടിച്ചെടുക്കാന്‍ ട്രംപ്? മൈനുകള്‍ പാകി സുരക്ഷയൊരുക്കി ഇറാന്‍, എന്താണ് ഖാര്‍ഗ് ദ്വീപിന്റെ പ്രാധാന്യം?

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യാചിക്കുന്നുവെന്ന് ട്രംപ്; നിഷേധിച്ച് ഇറാന്‍: യുദ്ധം തുടര്‍ന്നാല്‍ കോടിക്കണക്കിന് ആളുകള്‍ പട്ടിണിയിലാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തക കൈമാറ്റത്തിന് വെബ്‌സൈറ്റുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ; 'ദോഹ ബുക്ക് ഷെല്‍ഫ്' ശ്രദ്ധേയമാകുന്നു