l o a d i n g

ഗൾഫ്

ഉംറ-സിയാറ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗോള സഹകരണം; മദീനയില്‍ ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തി ഹജ്ജ് മന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 2, 2026

മദീന: തീര്‍ത്ഥാടന മേഖലയിലെ സേവനങ്ങള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളുമായും അന്താരാഷ്ട്ര യാത്രാ ഏജന്‍സികളുമായും സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അല്‍-റബീഅ ചര്‍ച്ചകള്‍ നടത്തി. മദീനയിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മൂന്നാമത് ഉംറ-സിയാറ ഫോറത്തിന്റെ ഭാഗമായായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ചകള്‍.

ഇരുഹറമുകളിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കണമെന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി തീര്‍ത്ഥാടന നടപടികള്‍ ലഘൂകരിക്കാനും യാത്രാ തടസ്സങ്ങള്‍ നീക്കാനും സംയുക്ത സഹകരണം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഗതാഗതം, വിസ നടപടികള്‍, ബോധവല്‍ക്കരണം എന്നിവയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആഗോള ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളുമായി (OTAs) മന്ത്രി ചര്‍ച്ച നടത്തി. വിവരങ്ങള്‍ കൈമാറുന്നതിനായി മന്ത്രാലയവും യാത്രാ പ്ലാറ്റ്ഫോമുകളും തമ്മില്‍ നേരിട്ടുള്ള ബന്ധം ഉറപ്പാക്കും. ബുക്കിംഗ് മാനേജ്മെന്റും വിസ നടപടികളും സുഗമമാക്കുന്നതിന് 'മസാര്‍' (Masar) പ്ലാറ്റ്ഫോമുമായുള്ള ഏകീകരണം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമായി.

സൗദിയിലെയും വിദേശത്തെയും ഉംറ ഏജന്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വിപണിയിലെ മാറ്റങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. തീര്‍ത്ഥാടകരുടെ അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിനായി ഫീല്‍ഡ് തലത്തിലുള്ള വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും യോഗം വിലയിരുത്തി.

ഉംറ-സിയാറ ഫോറം എന്നത് പ്രാദേശിക-അന്തര്‍ദേശീയ പങ്കാളികള്‍ക്ക് ആശയവിനിമയത്തിനുള്ള മികച്ച വേദിയാണെന്നും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും തൗഫീഖ് അല്‍-റബീഅ കൂട്ടിച്ചേര്‍ത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026