l o a d i n g

ഗൾഫ്

ഇറാനിലെ പെട്രോകെമിക്കല്‍ കേന്ദ്രങ്ങളില്‍ യുഎസ്-ഇസ്രായേല്‍ മിസൈല്‍ ആക്രമണം; അഞ്ച് മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ നരകമാക്കുമെന്ന് ട്രംപ്

Thumbnail
Publisher By     BY - DESK
April 5, 2026

ടെഹ്റാന്‍: തെക്കുപടിഞ്ഞാറന്‍ ഇറാനിലെ പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 170-ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ഖുസെസ്താന്‍ പ്രവിശ്യയിലെ മാഹ്ഷഹര്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ നിരവധി കമ്പനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. ഇതില്‍ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

നേരത്തെ, മാഹ്ഷഹര്‍, ബന്ദര്‍ ഇമാം പെട്രോകെമിക്കല്‍ മേഖലകള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടന്നതായി ഇറാനിലെ സെമി ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഖുസെസ്താന്‍ പ്രവിശ്യയിലെ ഫജ്ര്‍, റെജാല്‍, അമീര്‍-കബീര്‍ എന്നീ പെട്രോകെമിക്കല്‍ കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിച്ചു. ആക്രമണത്തില്‍ ബന്ദര്‍ ഇമാം സൈറ്റിന്റെ ചില ഭാഗങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അമീര്‍-കബീര്‍ കേന്ദ്രത്തില്‍ നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുരക്ഷാ ചുമതലയുള്ള പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, എന്നാല്‍ തിങ്കളാഴ്ചയോടെ സമാധാന കരാറിന് സാധ്യതയുണ്ടെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ അസഭ്യവര്‍ഷം കലര്‍ന്ന പോസ്റ്റിലൂടെയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. കടല്‍പ്പാത തുറന്നില്ലെങ്കില്‍ ഇറാന്റെ അവസ്ഥ 'നരകതുല്യമാകും' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള ആക്രമണമായിരിക്കും അത്. ഭ്രാന്തന്മാരേ, ആ കടലിടുക്ക് തുറക്കുക, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും - കാത്തിരുന്ന് കാണുക!' ട്രംപ് കുറിച്ചു. പോസ്റ്റിന്റെ അവസാനം 'അല്ലാഹുവിന് സ്തുതി' എന്നും അദ്ദേഹം പരിഹാസരൂപേണ ചേര്‍ത്തു.

എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് നയം മാറ്റി. ഇറാനുമായി തിങ്കളാഴ്ച കരാറിലെത്താന്‍ വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'നാളെ ഒരു കരാറിന് നല്ല സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നിലവില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. അവര്‍ വേഗത്തില്‍ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ചും എല്ലാം ബോംബിട്ടു തകര്‍ക്കുന്നതിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ വെടിവെച്ചിട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും യുഎസ് സൈന്യം വിജയകരമായി രക്ഷപ്പെടുത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും ട്രംപ് അറിയിച്ചു. ഇതിനു മുന്‍പ് രണ്ട് തവണ ട്രംപ് ആക്രമണ ഭീഷണി മുഴക്കിയിരുന്നെങ്കിലും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ട് സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

നിലവില്‍ നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും പരസ്യമായ സൂചനകളൊന്നും ലഭ്യമല്ല. അയല്‍രാജ്യങ്ങളിലെ സാമ്പത്തിക-അടിസ്ഥാന സൗകര്യ മേഖലകളില്‍ ആക്രമണം നടത്തിക്കൊണ്ട് ഇറാനും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026