റിയാദ്: റിയാദും മോസ്‌കോയും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. സൗദി പൗരന്മാര്‍ക്കും റഷ്യക്കാര്‍ക്കും ഇനി പരസ്പരം സന്ദര്‍ശിക്കാന്‍ വിസയ്ക്കായി കാത്തിരിക്കേണ്ടതില്ല. മെയ് 11 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റിനും ബിസിനസ് ആവശ്യങ്ങള്‍ക്കും പോകുന്നവര്‍ക്ക് വര്‍ഷത്തില്‍ 90 ദിവസം വരെ അവിടെ താമസിക്കാം. ജോലി ആവശ്യത്തിനും ഹജ്ജിനും പോകുന്നവര്‍ക്ക് പഴയതുപോലെ വിസ വേണം. യാത്രകള്‍ എളുപ്പമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂട്ടാനുമാണ് ഈ മാറ്റം.
കേവലം ഒരു യാത്രാ ഇളവ് എന്നതിലുപരി, 'വിഷന്‍ 2030'ന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയിലും ബിസിനസ് രംഗത്തും സൗദി അറേബ്യ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്.
Related News