l o a d i n g

ഗൾഫ്

പ്രതിസന്ധികളില്‍ ക്ഷമിക്കുന്നവരാണ് വിശ്വാസികള്‍ -സലീം ഹമദാനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 6, 2026

ജിദ്ദ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ലോകം അഭിമുഖീകരിക്കുന്ന പ്രയാസങ്ങളടക്കം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ക്ഷമിക്കുകയും, തന്റെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസിയെന്ന് പ്രമുഖ ഇസ്ലാഹീ പ്രഭാഷകന്‍ സലീം ഹമദാനി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'പ്രതിസന്ധികളില്‍ വിശ്വാസികളുടെ നിലപാട്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ജീവിതവും മരണവും നമുക്ക് നല്‍കിയതെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. വിശപ്പ്, ഭയം, രോഗം, സന്താനനഷ്ടം, സാമ്പത്തിക നഷ്ടം തുടങ്ങി പല പരീക്ഷണങ്ങളും നമുക്ക് നേരിടേണ്ടി വരാമെന്നും ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. സുഖകരമായ ജീവിതത്തിനിടയില്‍ പരീക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുന്ന രൂപത്തിലാണ് ഈ ഭൂമിയിലെ ജീവിതം സ്രഷ്ടാവ് സംവിധാനിച്ചതെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

ആദ്യത്തെ പ്രവാചകന്‍ ആദം (അ) മുതല്‍ അവസാന പ്രവാചകന്‍ മുഹമ്മദ് നബി (സ) വരെയുള്ള എല്ലാ പ്രവാചകന്മാരും ഇത്തരം നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയവരാണ്. തന്റെ സമ്പത്ത്, സന്താനങ്ങള്‍, ആരോഗ്യം തുടങ്ങി സകല അനുഗ്രഹങ്ങളും നഷ്ടപ്പെട്ടുകൊണ്ട് വലിയ പരീക്ഷണങ്ങളെ നേരിട്ട അയ്യൂബ് നബിയുടെ ചരിത്രം വിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. തന്റെ ഭാര്യയും അവളുടെ സഹോദരനുമൊഴികെ എല്ലാവരും കൈയൊഴിഞ്ഞിട്ടും ക്ഷമ കൈക്കൊള്ളുകയും സ്രഷ്ടാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്തപ്പോള്‍, അദ്ദേഹത്തിന് നഷ്ടപ്പെട്ട അനുഗ്രഹങ്ങള്‍ മുഴുവന്‍ തിരിച്ചുലഭിക്കുന്നത് കാണാന്‍ സാധിക്കും.

എന്നാല്‍ ഇന്ന് യുദ്ധം പോലുള്ള പ്രതിസന്ധികള്‍ വരുമ്പോള്‍ തകര്‍ന്നുപോവുകയും സ്രഷ്ടാവിനോട് പ്രാര്‍ത്ഥിക്കുന്നതിന് പകരം മന്ത്രവാദികളെപ്പോലുള്ള അന്യശക്തികളിലേക്ക് തിരിയുകയും ചെയ്യുന്ന വേദനാജനകമായ കാഴ്ചകളാണ് നാം കാണുന്നത്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പരീക്ഷണങ്ങള്‍ വരുമ്പോള്‍ ക്ഷമയോടെ സ്രഷ്ടാവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതം ആശംസിക്കുകയും ഷിഹാബ് സലഫി നന്ദി അറിയിക്കുകയും ചെയ്തു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026