l o a d i n g

ഗൾഫ്

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്്്ടങ്ങളില്‍ കുടുങ്ങിയ നാലുപേരെ ഇനിയും കണ്ടെത്താനായില്ല, ഖോര്‍ഫക്കാന്‍ തുറമുഖത്ത് വന്‍ തീപിടുത്തം, നാലുപേര്‍ക്ക് പരിക്കേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 6, 2026

ഹൈഫ: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, ഇസ്രായേലിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഇറാന്റെ മിസൈല്‍ ആക്രമണം. വടക്കന്‍ ഇസ്രായേല്‍ നഗരമായ ഹൈഫയിലെ ഏഴുനില കെട്ടിടത്തില്‍ മിസൈല്‍ പതിച്ച് ഒരു കുട്ടി അടക്കം 9 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാലുപേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഇവരുടെ ജീവനെക്കുറിച്ച് ആശങ്ക വര്‍ധിച്ചിട്ടുണ്ട്. പ്രായമായ ദമ്പതികള്‍, അവരുടെ 40 വയസ്സുള്ള മകന്‍, അവരെ പരിചരിക്കുന്ന സഹായി എന്നിവരെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി എത്തിയത്.

യുഎഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് മിസൈല്‍ പ്രതിരോധ സംവിധാനം ശത്രുതല ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങള്‍ വീണ് വന്‍ തീപിടുത്തമുണ്ടായി. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ ഒരു നേപ്പാള്‍ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണയ്ക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026