l o a d i n g

ഗൾഫ്

റിയാദിലും ജിദ്ദയിലുമായി രണ്ട് മലയാളികള്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 6, 2026

റിയാദ്/ജിദ്ദ: സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലുമായി രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റിയാദിലും, പാലക്കാട് സ്വദേശി ജിദ്ദയിലുമാണ് മരിച്ചത്.

പെരിന്തല്‍മണ്ണ തൂത ചുണ്ടംപറ്റ സ്വദേശി സൈതലവി (52) ആണ് റിയാദില്‍ മരിച്ചത്. താമസസ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പരിസരവാസിയാണ് വിവരം സുഹൃത്തുക്കളെ അറിയിച്ചത്.

റിയാദ് കെ.എം.സി.സി മുറൂജ് ഏരിയ സെക്രട്ടറിയായിരുന്ന സൈതലവി, കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് വളന്റിയര്‍ ഷബീര്‍ കളത്തിലിന്റെ ഭാര്യാപിതാവാണ്. പിതാവ്: അലി, മാതാവ്: സൈനബ, ഭാര്യ: സജ്ന. മക്കള്‍: ഷഹന ഷെറിന്‍, ഷഹനാദ്, ഷിബിയാസ്. മരുമകന്‍: ഷബീര്‍ കളത്തില്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് രംഗത്തുണ്ട്.

പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് (48) ആണ് ജിദ്ദയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ജിദ്ഹാനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. അല്‍ സാമറിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

മരണപ്പെട്ട അബ്ദുല്‍ കരീം മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സാബിറ. മക്കള്‍: റഹ് ല, സഹ് ല, റബീഹ് റഫീഹ്. മരുമകന്‍: മുഹമ്മദ് ഷനൂബ് (ചുണ്ടമ്പറ്റ). ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ നിയമനടപടികള്‍ക്ക് സഹായവുമായി കൂടെയുണ്ട്.

ഫോട്ടോ: സൈതലവി, മുഹമ്മദ് റഫീഖ്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026