l o a d i n g

ബിസിനസ്

പ്രതിവര്‍ഷം 10 കോടി വിനോദ സഞ്ചാരികള്‍ എന്ന ലക്ഷ്യം സൗദി മറികടന്നു, 2030ല്‍ ലക്ഷ്യം 15 കോടി

Thumbnail

റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖല 2025-ന്റെ അവസാന പാദത്തിലും അതിവേഗത്തിലുള്ള വളര്‍ച്ച തുടരുന്നതായി ഔദ്യോഗിക കണക്കുകള്‍. വിനോദസഞ്ചാര മേഖലയിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025 അവസാന പാദത്തില്‍ ലൈസന്‍സുള്ള വിനോദസഞ്ചാര സ്ഥാപനങ്ങളുടെ എണ്ണം 5,937 ആയി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 4,425 ആയിരുന്നു. ഇതില്‍ 2,847 ഹോട്ടലുകളും 3,090 സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്നു.

ഹോട്ടലുകളിലെ റൂം ഒക്യുപ്പന്‍സി നിരക്ക് 57.3 ശതമാനമായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 56 ശതമാനമായിരുന്നു. സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളില്‍ ഇത് 55.9 ശതമാനമാണ്. ഹോട്ടലുകളില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ ശരാശരി താമസദൈര്‍ഘ്യം 3.8 രാത്രികളായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 3.6 ആയിരുന്നു.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'വിഷന്‍ 2030'-ന്റെ ഭാഗമായാണ് ടൂറിസം മേഖലയ്ക്ക് സൗദി വലിയ പ്രാധാന്യം നല്‍കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന 10 കോടി സഞ്ചാരികള്‍ എന്ന ലക്ഷ്യം രാജ്യം ഇതിനകം തന്നെ മറികടന്നു കഴിഞ്ഞു. 2030-ഓടെ പ്രതിവര്‍ഷം 15 കോടി സഞ്ചാരികളെ ആകര്‍ഷിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളിലും വലിയ പുരോഗതി ദൃശ്യമാണ്. 2025 അവസാന പാദത്തില്‍ ഈ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം 10.3 ലക്ഷമായി ഉയര്‍ന്നു (6.6% വര്‍ധന). ആകെ ജീവനക്കാരില്‍ 24 ശതമാനം (2.47 ലക്ഷം) സൗദി പൗരന്മാരാണ്. 76 ശതമാനം വിദേശികളാണ്. ജീവനക്കാരില്‍ 86.7 ശതമാനം പുരുഷന്മാരും 13.3 ശതമാനം (1.36 ലക്ഷം) സ്ത്രീകളുമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം കൂടിയതോടെ ഹോട്ടല്‍ നിരക്കുകളില്‍ കുറവുണ്ടായിട്ടുണ്ട്. ഹോട്ടലുകളിലെ ശരാശരി പ്രതിദിന നിരക്ക് 11.7 ശതമാനം കുറഞ്ഞ് 389 റിയാലായി . സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളിലെ ശരാശരി നിരക്ക് 207 റിയാലാണ്.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026