l o a d i n g

ഇന്ത്യ

ആദ്യരാത്രി '90 ലക്ഷം' വേണമെന്ന് വധു; പിന്നാലെ വരന്റെ വീട്ടില്‍ ഗ്യാസ് ചോര്‍ത്തി സ്‌ഫോടനശ്രമം

Thumbnail

ലക്‌നൗ: സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു ഉത്തരേന്ത്യന്‍ കല്യാണം. ആദ്യരാത്രിയില്‍ മധുരപലഹാരവും പാലുമായി എത്തിയ വധുവിനോട് കുശലാന്വേഷണം നടത്തിയ വരന്‍ കേട്ടത് ഞെട്ടിക്കുന്ന ഡിമാന്‍ഡാണ്. 'ആദ്യരാത്രി ആഘോഷിക്കണമെങ്കില്‍ 90 ലക്ഷം രൂപ അക്കൗണ്ടില്‍ വരണം!'

തനിക്ക് ഈ വിവാഹത്തില്‍ തരിമ്പും താല്‍പ്പര്യമില്ലെന്നും കേവലം സാമ്പത്തിക ലാഭം മാത്രമാണ് ലക്ഷ്യമെന്നും യുവതി തുറന്നടിച്ചതോടെ വരന്റെ സകല കിളികളും പറന്നു. 90 ലക്ഷത്തിന്റെ പേരിലുള്ള തര്‍ക്കം മൂത്തതോടെ വധു തന്റെ 'ക്വട്ടേഷന്‍ സംഘത്തെ' (സ്വന്തം ബന്ധുക്കളെ) വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ വധുവിന്റെ വീട്ടുകാര്‍ വെറുമൊരു അടിയുണ്ടാക്കി പിരിയുകയല്ല ചെയ്തത്. വരനെയും കുടുംബത്തെയും വീടിനുള്ളിലിട്ട് പൂട്ടിയ ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് മൊത്തമായി സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ നോക്കി! ഭാഗ്യം കൊണ്ട് അയല്‍ക്കാര്‍ ഓടിയെത്തിയത് വരനും വീട്ടുകാര്‍ക്കും ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായകമായി. അവസരം മുതലാക്കി അമ്മായിയമ്മയുടെ ആഭരണങ്ങളെല്ലാം തൂത്തുവാരിയാണ് വധുവും സംഘവും സ്ഥലം വിട്ടത്.

പരാതിയുമായി സ്റ്റേഷനില്‍ ചെന്ന വരനെ പോലീസ് ആദ്യം മൈന്‍ഡ് ചെയ്തില്ലെങ്കിലും കോടതി ഇടപെട്ടതോടെ സംഗതി ഉഷാറായി. വധുവിനും പിതാവിനുമെതിരെ വധശ്രമത്തിനും കവര്‍ച്ചയ്ക്കും പോലീസ് കേസെടുത്തു. നവവധു ഇപ്പോള്‍ ഒളിവിലാണ്.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026