l o a d i n g

ഗൾഫ്

അമേരിക്കയുടെ ലക്ഷ്യം കൂട്ടക്കൊല; മുന്നറിയിപ്പില്ലാതെ ആക്രമിച്ചെന്ന് ഇറാനിയന്‍ നാവികന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

തെഹ്റാന്‍/കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ നാവികസേന ഇറാനിയന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ്. ദെന'യെ ആക്രമിച്ചു തകര്‍ത്തത് ജീവനക്കാരെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അതിജീവിച്ച നാവികന്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റ ഹമീദ് മൊമേനയാണ് തസ്‌നീം വാര്‍ത്താ ഏജന്‍സിയോട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ മാസം പുലര്‍ച്ചെ 3:00-നും 3:30-നും ഇടയിലാണ് സംഭവം നടന്നതെന്ന് ഹമീദ് പറയുന്നു. 'അതൊരു യുദ്ധമേഖലയായിരുന്നില്ല. അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു അമേരിക്കയുടെ നീക്കം. യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെ ഒരു അന്തര്‍വാഹിനിയില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. ആദ്യത്തെ ടോര്‍പിഡോ പതിക്കുമ്പോള്‍ കപ്പലിലെ 104 ജീവനക്കാരും തങ്ങളുടെ ജോലിയിലായിരുന്നു,' അദ്ദേഹം പറഞ്ഞു.

കപ്പലിന് കേടുപാടുകള്‍ വരുത്തുക എന്നതിലുപരി ജീവനക്കാരെ മുഴുവന്‍ ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ പദ്ധതിയെന്ന് ഹമീദ് ആരോപിച്ചു. 'ദെന ഞങ്ങള്‍ക്ക് ഇറാന്റെ മണ്ണുപോലെയാണ്. കപ്പല്‍ ഉപേക്ഷിച്ചു പോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചതേയില്ല. സൈനികര്‍ രാത്രി 11 മണി വരെ കപ്പലില്‍ തന്നെ നിലയുറപ്പിച്ചു. അതിനുശേഷം മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് കടലില്‍ നീന്തി ശ്രീലങ്കന്‍ തീരത്തോട് അടുത്തത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ അന്താരാഷ്ട്ര നാവികാഭ്യാസമായ 'മിലാനി'ല്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐ.ആര്‍.ഐ.എസ്. ദെന. മാര്‍ച്ച് 4-ന് ശ്രീലങ്കയിലെ ഗാലിന് സമീപം 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അമേരിക്കന്‍ സമുദ്രസേനയുടെ എം.കെ-48 ടോര്‍പിഡോ കപ്പലില്‍ പതിച്ചത്.

ആക്രമണത്തില്‍ 104 ജീവനക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനകം 87 മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 32 നാവികരെ രക്ഷപ്പെടുത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ വഷളായ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026