റിയാദ്: വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളെ ഒരേ വേദിയില്‍ അണിനിരത്തി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ്-ഈസ്റ്റര്‍-വിഷു സ്‌നേഹസൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്ത് ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ ഒത്തുചേരല്‍.
കേരളത്തില്‍ നിന്നുള്ള അധ്യാപകര്‍ സഞ്ചരിച്ച വിനോദസഞ്ചാര വാഹനം തമിഴ്നാട്ടിലെ മൂന്നാര്‍ റോഡില്‍ അപകടത്തില്‍പ്പെട്ട് 10 പേര്‍ മരണമടഞ്ഞ സംഭവത്തിലും, ജി.എം.എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലിയുടെ പിതാവിന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ വിഷുവിനോടനുബന്ധിച്ച് 2026 ഏപ്രില്‍ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണിവരെയായിരുന്നു പരിപാടി. ജി.എം.എഫ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും റിയാദിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററിലെ ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, രക്ഷാധികാരികളായ ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
Related News