l o a d i n g

ഗൾഫ്

വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കി 'അസ്പയര്‍ 2.0' റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു

Thumbnail

ദമ്മാം: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ദമ്മാമില്‍ സംഘടിപ്പിച്ച 'അസ്പയര്‍ 2.0' വിദ്യാര്‍ത്ഥി റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവും മൂല്യബോധവും പകര്‍ന്നുനല്‍കുന്ന മികച്ച വേദിയായി മാറി. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി ഫൈസല്‍ കൈതയില്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു. 'കാലാതിവര്‍ത്തിയായത് കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ?' എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പില്‍, മാറുന്ന ലോകത്ത് ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് എങ്ങനെ മികച്ച വ്യക്തിത്വങ്ങളായി വളരാം എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അബ്ദുല്‍ സുബ്ഹാന്‍ സ്വലാഹി, സര്‍ഫ്രാസ് സ്വലാഹി, ഡോ. ഷഹ്നാസ്, ജാഫര്‍ കല്ലാടി, ഉസാമ ഫൈസല്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ക്യാമ്പ് കണ്‍വീനര്‍ അഷ്ഫാഖ്, ഹോസ്റ്റുമാരായ അബ്ദുല്‍ റഹ്‌മാന്‍, അബ്ദുള്ള എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സംഘാടക സമിതി അംഗങ്ങളായ യസീദ്, അബ്ദുല്‍ സമദ്, ഷെഹിന്‍, അഹ്‌മദ്, നവാഫ്, ഫമിന്‍, അബ്ദുല്‍ അഹദ്, അസം എന്നിവര്‍ ക്യാമ്പിന്റെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ക്യാമ്പില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. സയന്‍സ് ആന്‍ഡ് ഖുര്‍ആന്‍, മുഹമ്മദ് നബി (സ): ഒരു മാതൃക, ഗ്രൂപ്പ് ചര്‍ച്ചകള്‍, ട്രഷര്‍ ഹണ്ട്, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിദ്യാര്‍ത്ഥികളില്‍ വലിയ താല്‍പ്പര്യമുണ്ടാക്കി. പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കം; ഇറാന്‍, അഫ്ഗാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമാരുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കം; ഇറാന്‍, അഫ്ഗാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമാരുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
April 27, 2026
തനിമ ജിദ്ദയില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
തനിമ ജിദ്ദയില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
April 27, 2026
ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ നടന്നു
ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ നടന്നു
April 27, 2026
 യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഫോണ്‍ വിളിക്കട്ടെയെന്ന്  ട്രംപ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയില്‍
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഫോണ്‍ വിളിക്കട്ടെയെന്ന് ട്രംപ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയില്‍
April 27, 2026
മലപ്പുറം കിടങ്ങയം സ്വദേശി ജിസാനില്‍ നിര്യാതനായി
മലപ്പുറം കിടങ്ങയം സ്വദേശി ജിസാനില്‍ നിര്യാതനായി
April 27, 2026
അബ്ദുറസാഖിന് സബിയ കെ.എം.സി.സി യാത്രയയപ്പ്
അബ്ദുറസാഖിന് സബിയ കെ.എം.സി.സി യാത്രയയപ്പ്
April 26, 2026
 വാല്‍പ്പാറ ദുരന്തം: ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കായിക പ്രേമികളുടെ ആദരാഞ്ജലി
വാല്‍പ്പാറ ദുരന്തം: ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കായിക പ്രേമികളുടെ ആദരാഞ്ജലി
April 26, 2026
 43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; പി.വി. കാസിമിന് കേളി യാത്രയയപ്പ് നല്‍കി
43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; പി.വി. കാസിമിന് കേളി യാത്രയയപ്പ് നല്‍കി
April 26, 2026
 ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തി സ്ഥാനപതി ഡോ. സുഹേല്‍ ഖാന്‍ മക്കയില്‍, തീര്‍ഥാടകര്‍ക്ക് ഹറമൈന്‍ ട്രെയിന്‍
ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തി സ്ഥാനപതി ഡോ. സുഹേല്‍ ഖാന്‍ മക്കയില്‍, തീര്‍ഥാടകര്‍ക്ക് ഹറമൈന്‍ ട്രെയിന്‍
April 26, 2026
എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ബാബു വെളപ്പായയ്ക്ക് സമ്മാനിച്ചു
എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ബാബു വെളപ്പായയ്ക്ക് സമ്മാനിച്ചു
April 26, 2026