തബൂക്ക്: ഉപരിപഠനത്തിനായി നാട്ടിലേക്കും പ്രവാസജീവിതത്തിനു വിരാമമിട്ടുകൊണ്ടും നാട്ടിലേക്ക് പോകുന്ന പ്രവര്‍ത്തകര്‍ക്ക് മാസിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മാസ്സ് ഫൈസലിയാ യൂണിറ്റ് പ്രസിഡന്റ് ജാബിര്‍ കോതമംഗലം, സാഗര യൂണിറ്റ് പ്രസിഡന്റ് അനില്‍ ബാബു എന്നിവര്‍ക്കും ഉപരിപഠനാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന ബാലവേദി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കുമാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ സെന്‍സന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ നിലമേല്‍, മാത്യു തോമസ് നെല്ലുവേലില്‍, ഉബൈസ് മുസ്തഫ, പ്രവീണ്‍ പുതിയാണ്ടി, മുസ്തഫ തെക്കന്‍, സാജിത ടീച്ചര്‍, സജിത്ത് കെ.പി., അനീഷ് മാത്യു, സിനോള്‍ ഫിലിപ്പ്, മാത്യു തോമസ്, വിശ്വന്‍ പാലക്കാട്, ബിനുമോന്‍ ബേബി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. യാത്രയയപ്പിനു കുട്ടികളും മാസ്സ് പ്രവര്‍ത്തകരും മറുപടി പ്രസംഗം നടത്തി. പ്രിന്‍സ് ഫ്രാന്‍സിസ് സ്വാഗതവും സിദ്ധീക്ക് ജലാല്‍ നന്ദിയും രേഖപ്പെടുത്തി.
Related News