l o a d i n g

ഗൾഫ്

തനിമ ജിദ്ദയില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

Thumbnail

ജിദ്ദ: മാധ്യമ പ്രവര്‍ത്തനത്തിലും വിക്കിപീഡിയ എഡിറ്റിങ്ങിലും പരിശീലനം നല്‍കുന്നതിനായി തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. വ്യാജ വാര്‍ത്തകള്‍ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലത്ത്, ഇന്‍ഫര്‍മേഷന്‍ ലിറ്ററസി (വിവര സാക്ഷരത) കൈവരിക്കാന്‍ സമൂഹത്തെ സജ്ജമാക്കണമെന്ന് ശില്‍പശാല ആഹ്വാനം ചെയ്തു.

മലയാളം വിക്കിപീഡിയയില്‍ ദീര്‍ഘകാലമായി സജീവമായ പി.പി. ഇര്‍ഷാദ് വിക്കിപീഡിയയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ക്ലാസെടുത്തു. ലോകമെമ്പാടുമുള്ള വിജ്ഞാനദാഹികള്‍ ചേര്‍ന്ന് വികസിപ്പിക്കുന്ന വിക്കിപീഡിയയുടെ മലയാളം പതിപ്പ് കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനകോശ നിര്‍മ്മാണത്തിലും എഴുത്തിലും താല്‍പ്പര്യമുള്ളവര്‍ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇതിനായി നീക്കിവെക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിക്കിപീഡിയ എഡിറ്റിങ്ങിനെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പഠിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോഴും എഴുതുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എം. അഷ്‌റഫ് വിശദീകരിച്ചു. അദ്ദേഹം തന്നെയായിരുന്നു ശില്‍പശാലയുടെ അധ്യക്ഷന്‍. തനിമ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പട്ടാമ്പി സമാപന പ്രസംഗം നടത്തി. അബ്ദുല്ല പെരിങ്ങാടി, സൈനുല്‍ ആബിദീന്‍ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്:
തനിമ ജിദ്ദയില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ പി.പി. ഇര്‍ഷാദ് ക്ലാസെടുക്കുന്നു.

Photo

Latest News

വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാസിന്റെ  യാത്രയയപ്പ്
വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാസിന്റെ യാത്രയയപ്പ്
April 27, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദക്ക് പുതിയ നേതൃത്വം
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദക്ക് പുതിയ നേതൃത്വം
April 27, 2026
മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കം; ഇറാന്‍, അഫ്ഗാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമാരുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കം; ഇറാന്‍, അഫ്ഗാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമാരുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
April 27, 2026
തനിമ ജിദ്ദയില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
തനിമ ജിദ്ദയില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
April 27, 2026
ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ നടന്നു
ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സൗത്ത് സോണ്‍ മീറ്റ് ആലപ്പുഴയില്‍ നടന്നു
April 27, 2026
 യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഫോണ്‍ വിളിക്കട്ടെയെന്ന്  ട്രംപ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയില്‍
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഫോണ്‍ വിളിക്കട്ടെയെന്ന് ട്രംപ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയില്‍
April 27, 2026
മലപ്പുറം കിടങ്ങയം സ്വദേശി ജിസാനില്‍ നിര്യാതനായി
മലപ്പുറം കിടങ്ങയം സ്വദേശി ജിസാനില്‍ നിര്യാതനായി
April 27, 2026
അബ്ദുറസാഖിന് സബിയ കെ.എം.സി.സി യാത്രയയപ്പ്
അബ്ദുറസാഖിന് സബിയ കെ.എം.സി.സി യാത്രയയപ്പ്
April 26, 2026
 വാല്‍പ്പാറ ദുരന്തം: ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കായിക പ്രേമികളുടെ ആദരാഞ്ജലി
വാല്‍പ്പാറ ദുരന്തം: ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കായിക പ്രേമികളുടെ ആദരാഞ്ജലി
April 26, 2026
 43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; പി.വി. കാസിമിന് കേളി യാത്രയയപ്പ് നല്‍കി
43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; പി.വി. കാസിമിന് കേളി യാത്രയയപ്പ് നല്‍കി
April 26, 2026