l o a d i n g

ഗൾഫ്

ഇറാനില്‍നിന്ന് 30,000 തീര്‍ത്ഥാടകര്‍, മികച്ച സേവനത്തിന് സൗദിക്ക് നന്ദി പറഞ്ഞ് ഇറാന്‍ സ്ഥാനപതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 27, 2026

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഇറാന്‍ സ്വദേശികള്‍ക്ക് സൗദി ഭരണകൂടം നല്‍കുന്ന മികച്ച സേവനങ്ങളിലും കരുതലിനും നന്ദി രേഖപ്പെടുത്തി സൗദിയിലെ ഇറാന്‍ സ്ഥാനപതി അലിറേസ ഇനായത്തി. തീര്‍ത്ഥാടകരുടെ സൗകര്യം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട സൗദി അധികൃതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'അഷര്‍ഖ് അല്‍-അൗസത്തി'ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയിലെ നിയമങ്ങളും ഹജ്ജ് മര്യാദകളും പാലിക്കാന്‍ ഓരോ ഇറാന്‍ തീര്‍ത്ഥാടകനും ബാധ്യസ്ഥനാണെന്ന് സ്ഥാനപതി ഓര്‍മ്മിപ്പിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ഹജ്ജ് കര്‍മ്മങ്ങള്‍ക്കും സുരക്ഷിതമായ മടങ്ങിവരവിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇറാന്‍ എംബസി സജ്ജമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ഹജ്ജിനായുള്ള ഇറാന്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം ശനിയാഴ്ച മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ക്കായി സൗദി ഒരുക്കിയ വിപുലമായ സേവന സംവിധാനങ്ങളിലൂടെയാണ് ഇവരെ സ്വീകരിച്ചത്. തീര്‍ത്ഥാടകരുടെ രണ്ടാമത്തെ സംഘം ചൊവ്വാഴ്ച എത്തും.

റിയാദുമായി നടത്തിയ ചര്‍ച്ചകളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏകദേശം 30,000 ഇറാന്‍ തീര്‍ത്ഥാടകര്‍ ഹജ്ജിനായി സൗദിയിലെത്തും. സൗദി ഹജ്ജ്-ഉംറ മന്ത്രാലയവുമായുള്ള കരാര്‍ പ്രകാരം തീര്‍ത്ഥാടകരുടെ യാത്രയും താമസവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ഇറാന്‍ ഹജ്ജ് ആന്‍ഡ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി അക്ബര്‍ റെസായ് അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെന്നപോലെ ഇറാനില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയുടെ വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026