l o a d i n g

ഗൾഫ്

മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കം; ഇറാന്‍, അഫ്ഗാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമാരുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 27, 2026

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഞായറാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം.

മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ സുപ്രധാന നീക്കം.

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുമായും ഫൈസല്‍ രാജകുമാരന്‍ ഞായറാഴ്ച ചര്‍ച്ചകള്‍ നടത്തി. മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പൊതുവായ താല്‍പ്പര്യമുള്ള വിഷയങ്ങളുമാണ് അഫ്ഗാന്‍, ബഹ്റൈന്‍ പ്രതിനിധികളുമായുള്ള സംഭാഷണത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026