l o a d i n g

ബിസിനസ്

സൗദി തുറമുഖങ്ങളില്‍ ഇനി 'വേഗപ്പൂരം'; പണമടയ്ക്കുന്നതിന് മുന്‍പേ ചരക്കുകള്‍ നീക്കം ചെയ്യാന്‍ അനുമതി

Thumbnail

ജിദ്ദ- സൗദി അറേബ്യയിലെ തുറമുഖങ്ങളില്‍ ചരക്ക് നീക്കം സുഗമമാക്കുന്നതിനായി ജനറല്‍ അതോറിറ്റി ഫോര്‍ പോര്‍ട്ട്സ് (മവാനി) വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം, സ്റ്റോറേജ് ഫീസുകള്‍ അടയ്ക്കുന്നതിന് മുന്‍പ് തന്നെ ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും തങ്ങളുടെ ചരക്കുകള്‍ തുറമുഖത്ത് നിന്ന് പുറത്തെത്തിക്കാം. തുറമുഖങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും വ്യാപാര നടപടികള്‍ വേഗത്തിലാക്കുന്നതിനുമായാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2026 ഏപ്രില്‍ 29 ബുധനാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

അതോറിറ്റിയുടെ ഇലക്ട്രോണിക് സിസ്റ്റം വഴി അനുവദിക്കുന്ന 'എക്‌സിറ്റ് പെര്‍മിറ്റ്' ഉപയോഗിച്ചാണ് ചരക്കുകള്‍ പുറത്തെത്തിക്കേണ്ടത്. എന്നാല്‍, ചരക്ക് കൊണ്ടുപോയിക്കഴിഞ്ഞാല്‍ 15 ദിവസത്തിനകം സ്റ്റോറേജ് ഫീസുകള്‍ പൂര്‍ണ്ണമായും അടച്ചുതീര്‍ക്കണമെന്ന് മവാനി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്‍വോയ്സ് നല്‍കുന്ന തീയതി മുതല്‍ ഈ കാലാവധി കണക്കാക്കും. ഷിപ്പിംഗ് ഏജന്റുമാര്‍, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍, കസ്റ്റംസ് ബ്രോക്കര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഈ പുതിയ ഇളവ് ബാധകമാണ്.

സ്റ്റോറേജ് ഫീസ് അടയ്ക്കുന്നതിന് മുന്‍പ് ചരക്ക് വിട്ടുനല്‍കുന്നു എന്നത് കൊണ്ട് സാമ്പത്തിക ബാധ്യതകളില്‍നിന്ന് ആര്‍ക്കും ഒഴിയാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. സ്റ്റോറേജ് ഫീസുകള്‍ സര്‍ക്കാര്‍ വരുമാനമായിട്ടാണ് കണക്കാക്കുന്നത് എന്നതിനാല്‍, ഇത് ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ഉള്‍പ്പെടുത്തി നിയമപരമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ മവാനിക്ക് അധികാരമുണ്ടാകും.

പുതിയ നിയമങ്ങളോട് എല്ലാ വ്യാപാര സ്ഥാപനങ്ങളും സഹകരിക്കണമെന്ന് മവാനി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചരക്ക് നീക്കത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കി സൗദി അറേബ്യയുടെ ലോജിസ്റ്റിക് മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026