തിരുവനന്തപുരം: യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞതോടെ, നിയമസഭയില്‍ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ എകെജി സെന്ററില്‍ സജീവമാകുന്നു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്ന സാഹചര്യത്തില്‍, അദ്ദേഹം പ്രതിപക്ഷ നേതാവാകാന്‍ താല്‍പര്യപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം. പിണറായി ഒഴിഞ്ഞാല്‍, വിജയിച്ചവരില്‍ ഏക കേന്ദ്ര കമ്മിറ്റി അംഗമായ കെ.എന്‍. ബാലഗോപാലിനാണ് പ്രഥമ പരിഗണന.
കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടത് പാര്‍ട്ടിയില്‍ നേതൃശൂന്യത സൃഷ്ടിച്ചിട്ടുണ്ട്. ബാലഗോപാല്‍ വിസമ്മതിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനോ, മുഹമ്മദ് റിയാസോ സഭയിലെ പട നയിക്കാന്‍ എത്തിയേക്കും.
Related News