ന്യൂഡല്‍ഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ അന്തിമഘട്ടത്തിലേക്ക്. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വിഭിന്നമായി രാഹുല്‍ ഗാന്ധിയും നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതോടെ തീരുമാനം ഉടനെയുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി രംഗത്തുള്ള കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാടറിയിക്കാന്‍ സണ്ണി ജോസഫിനെയും ഖര്‍ഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം എം.എല്‍.എമാരുടെ പിന്തുണ കെ.സിക്കാണെങ്കിലും ഘടകകക്ഷികള്‍ വി.ഡി സതീശനെയാണ് അനുകൂലിക്കുന്നത്. എന്നാല്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല. എല്ലാ വശങ്ങളും പരിശോധിച്ചുള്ള ഖര്‍ഗെയുടെ റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കമാന്‍ഡ് ഇന്ന് തന്നെ അന്തിമ പ്രഖ്യാപനം നടത്തിയേക്കും.
Related News