l o a d i n g

ഗൾഫ്

ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ 150 ലേറെ മാധ്യമ സ്ഥാപനങ്ങളില്‍നിന്നായി മൂവായിരത്തിലധികം മാധ്യമപ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2026

മക്ക: ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ 150-ലധികം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളില്‍ നിന്നായി മൂവായിരത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ മക്കയിലെത്തി. കിംഗ്ഡംസ് യൂണിഫൈഡ് ഹജ്ജ് മീഡിയ ഓപ്പറേഷന്‍സ് സെന്റര്‍ സംഘടിപ്പിച്ച ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സെന്റര്‍ ചെയര്‍മാന്‍ സ്വാലിഹ് അല്‍ തുബൈതിയാണ് ഇക്കാര്യം അറിയിച്ചത്.

ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിലായി 6,400-ലധികം മീഡിയ മെറ്റീരിയലുകള്‍ സെന്റര്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലൂടെ ഏകദേശം 11 ബില്യണ്‍ കാഴ്ചക്കാരിലേക്ക് ഹജ്ജ് വാര്‍ത്തകള്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് തത്സമയ സംപ്രേഷണത്തിനും റിപ്പോര്‍ട്ടിംഗിനുമായി മക്ക ചേംബര്‍ എക്‌സിബിഷന്‍ സെന്ററില്‍ ഹജ്ജ് മീഡിയ ഹബ്ബ് സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 1,500-ലധികം ഇന്ററാക്ടീവ് സ്‌ക്രീനുകളിലൂടെ ഹജ്ജ് പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാണ്. ഹജ്ജ് റിപ്പോര്‍ട്ടിംഗിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി സൗദി മീഡിയ അക്കാദമി വിവിധ പരിശീലന പരിപാടികളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു.

തീര്‍ത്ഥാടകരെ സഹായിക്കാന്‍ 1,11,000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്്. കഴിഞ്ഞ വര്‍ഷം 91 ശതമാനം തീര്‍ത്ഥാടകരും സേവനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത് മുന്‍നിര്‍ത്തി കൂടുതല്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 5,700 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനുകള്‍ വഴി ജലവിതരണം ഉറപ്പാക്കും. പ്രതിദിനം 10,000 ടണ്‍ മാലിന്യം നീക്കം ചെയ്യാനുള്ള വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026