l o a d i n g

കേരള

വയനാട് പുത്തുമലയില്‍ കാട്ടാന ആക്രമണം: സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ കൊല്ലപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2026

കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തുമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ കൊല്ലപ്പെട്ടു. മേപ്പാടി പുത്തുമല കാശ്മീര്‍ സ്വദേശിനി ജെസ്സി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറേകാലോടെ മേപ്പാടി - ചൂരല്‍മല റൂട്ടിലെ കള്ളാടി ഭാഗത്തുവെച്ചായിരുന്നു അപകടം. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് ഷാജിയോടൊപ്പം ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ജെസ്സി.

റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട രണ്ട് കാട്ടാനകളെ കണ്ട് ഇവര്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, പുറകെ വന്ന ആന ജെസ്സിയെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ഷാജി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കടുത്ത മാനസികാഘാതത്തിലാണ്. ഇടുങ്ങിയതും ഇരുവശങ്ങളിലും കുന്നുകളുള്ളതുമായ റോഡായതിനാല്‍ ഇവര്‍ക്ക് വശങ്ങളിലേക്ക് മാറി ഓടാന്‍ സാധിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ വലിയ യാത്രാദുരിതം നേരിടുന്ന മേഖലയാണിത്. കള്ളാടി, തൊള്ളായിരംകണ്ടി, പുത്തുമല ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണെന്നും, റോഡരികിലെ കാട് വെട്ടിത്തെളിക്കാനും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026