l o a d i n g

കായികം

കളിയാരവങ്ങള്‍ക്ക് കാതോര്‍ത്ത് ജിദ്ദ വീണ്ടും, നിസ്സ് അറേബ്യ ഫുട്ബോള്‍ 18 നും 19നും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2026

ജിദ്ദ: കുറച്ചുകാലമായി നിലച്ചുപോയ ജിദ്ദയിലെ പ്രാദേശിക ഫുട്ബോള്‍ മത്സരങ്ങള്‍ നവജീവന്‍ വീണ്ടെടുക്കുന്നു. നിലച്ചുപോയ കളിയാരവങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട് നിസ്സ് അറേബ്യ എന്ന പുതിയ ഇവന്റ്സ് കമ്പനിയാണ് ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് ആറു ടീമുകളുമായി നയന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

എന്‍-കംഫര്‍ട്ട് ധമാക്ക വേള്‍ഡ് കപ്പ് എന്ന പേരില്‍ ജൂണ്‍ 18, 19 തീയതികളിലാണ് ജിദ്ദയിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തില്‍ മത്സരം നടത്തുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫിക്സ്ചര്‍ റിലീസും ട്രോഫി അനാച്ഛാദനവും ഇന്നലെ ശറഫിയയില്‍ നടന്നു.

സൗദി സ്പോര്‍ട്‌സ് അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരത്തോടെയും നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബ്ലാക്ക് റൈഡ് എഫ്.സി, അറബ് ഡ്രീംസ് എഫ്.സി, ചാംസ് എഫ്.സി, ബാന്‍ ബേക്കറി എഫ്.സി, സെവന്‍ സ്റ്റാര്‍ എഫ്.സി, 'റീം അല്‍ ഉല എഫ്.സി എന്നീ ടീമുകളാണ് മത്സരിക്കുക. ആറ് ടീമുകള്‍ തമ്മില്‍ ലീഗ് അടിസ്ഥാനത്തില്‍ നയന്‍സ് രൂപത്തില്‍ ആണ് മത്സരങ്ങള്‍ നടക്കുക. ഓരോ ടീമിനും രണ്ട് മത്സരങ്ങള്‍ വീതം ലഭിക്കുന്ന രീതിയിലാണ് ഫിക്‌സ്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

ജൂണ്‍ 18-ന് രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2.00 വരെ നാല് ലീഗ് മത്സരങ്ങളും, ജൂണ്‍ 19-ന് രാത്രി 8.00 മുതല്‍ രണ്ട് ലീഗ് മത്സരങ്ങളും നടക്കും. ഓരോ മത്സരവും 25 മിനിറ്റ് വീതമുള്ള രണ്ട് ഹാഫുകളും അഞ്ച് മിനിറ്റ് ഇടവേളയും ഉള്‍പ്പെടുന്നതായിരിക്കും. രണ്ടാം ദിവസത്തെ രണ്ട് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ 17 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സൗഹൃദ ഫുട്്ബോള്‍ മത്സരവും സംഘടിപ്പിക്കും. സിഫിലെ ഫൈനലിസ്റ്റുകളായ ടാലന്റ് ടിന്‍സും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീമും തമ്മിലാണ് മത്സരം. സൗദി കായിക മന്ത്രാലയത്തിനു കീഴിലുള്ള ലൈസന്‍സ് ഉള്ള അമ്പയര്‍മാരായിരിക്കും കുട്ടികളുടേതുള്‍പ്പെടെയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കുക. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഫുട്്ബോള്‍ രംഗത്തെ പരിചയ സമ്പന്നരായ 30 അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തക സമിതി രൂപീകരിച്ചിട്ടുണ്ട്.

നൗഷാദ് ചെത്തല്ലൂര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ നാണി മാസ്റ്റര്‍, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, ഹിഫ്സു റഹ്‌മാന്‍, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, മുസാഫിര്‍, അബു കട്ടുപ്പാറ, മന്‍സൂര്‍ (റീം എഫ്സി,യാമ്പു ) തുടങ്ങിയവര്‍ സംസാരിച്ചു. നാസര്‍ ശാന്തപുരം നന്ദി പറഞ്ഞു. സ്‌നേഹ സാം കൂത്തൂര്‍ അവതാരകയായിരുന്നു. നൗഷാദ് പാലക്കല്‍, ഇസ്ഹാഖ് പരപ്പനങ്ങാടി,, ജംഷി, സഫീര്‍, ഷഫീക് പട്ടാമ്പി, ഉവൈസ്, അദ്‌നു ഷബീര്‍, ഇസ്ഹാഖ് കോട്ടപ്പുറം, റാഫി പറവൂര്‍, ആഷിഖ്, ഡോ. ഇന്ദു ചന്ദ്രശേഖര്‍, റംല, ഷമീം ടീച്ചര്‍, എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.

ചടങ്ങിനോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ വി പി മുഹമ്മദ് അലി, മുഹ്സിന്‍ എന്‍ കംഫര്‍ട്, മുജീബ് റീഗള്‍, നാസര്‍ എമറാള്‍ഡ്, ഡോ. ഇന്ദു ചന്ദ്രശേഖര്‍, നൗഷാദ് ചാത്തല്ലൂര്‍, റാഫി ബീമാപള്ളി, അയൂബ് മാസ്റ്റര്‍, നാസര്‍ ശാന്തപുരം, ഷമീം ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Photo Photo Photo

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026