l o a d i n g

കായികം

റിയാദ് ക്രിക്കറ്റ് ബാഷ് സീസണ്‍ 3: കിരീടം സ്വന്തമാക്കി ടീം എബിസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026

റിയാദ്: റിയാദിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശത്തിന്റെ വിരുന്നൊരുക്കിയ 'റിയാദ് ക്രിക്കറ്റ് ബാഷ് സീസണ്‍ 3'-ല്‍ ടീം എബിസിസി (അആഇഇ) കിരീടം ചൂടി. ഫൈനലില്‍ കരുത്തരായ യൂണിവേഴ്‌സല്‍ ടീമിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് റാസിക് വാരത്തിന്റെ നേതൃത്വത്തിലിറങ്ങിയ എബിസിസി ചാമ്പ്യന്മാരായത്.

ടോസ് നേടിയ എബിസിസി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യൂണിവേഴ്‌സല്‍ ടീം നിശ്ചിത 12 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഇജാസ് എബിസിസിക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. തുടര്‍ന്ന് പന്തെറിഞ്ഞ ബൗളര്‍മാരെല്ലാം കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് എതിരാളികളെ 148 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

149 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എബിസിസിക്ക് നൗഫലും മുസമ്മിലും മികച്ച തുടക്കമാണ് നല്‍കിയത്. ക്രീസിലെത്തിയ ഓരോ ബാറ്ററും ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയതോടെ വിജയം അനായാസമായി. മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തി വിനീത് പായിച്ച തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ കാണികളെ ആവേശഭരിതരാക്കി. ഈ വെടിക്കെട്ട് പ്രകടനത്തിലൂടെ തകര്‍പ്പന്‍ വിജയത്തോടെ എബിസിസി കിരീടം സ്വന്തമാക്കി.

ബാറ്റിംഗില്‍ നിര്‍ണായകമായ 47 റണ്‍സും ബൗളിംഗില്‍ ഒരു വിക്കറ്റും രണ്ട് ക്യാച്ചുകളും നേടിയ മുസമ്മില്‍ 'മത്സരത്തിലെ മികച്ച താര'മായും, ടൂര്‍ണമെന്റിലുടനീളമുള്ള മികച്ച ഫീല്‍ഡിംഗിന് 'മികച്ച ഫീല്‍ഡര്‍' ആയും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അനസ് ഒ.പി. 'മികച്ച ബാറ്ററാ'യും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ സെഞ്ച്വറി കരസ്ഥമാക്കിയ നൗഫല്‍, അനസ് ഒ.പി. എന്നിവര്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

സമാപനച്ചടങ്ങില്‍ പ്രമുഖ ക്രിക്കറ്റ് താരം ദില്‍ഷാദ് ദിച്ച, അഫ്താബ് അമ്പിലയില്‍, ഹാരിസ് പി.സി., ഹാരിസ് തൈക്കണ്ടി, ഇഹ്‌സാന്‍ അലി, അബ്ദുല്‍ ബാസിത്, അബ്ദുല്‍ ലത്തീഫ് പത്തുകാലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിജയികള്‍ക്കുള്ള ട്രോഫികളും വ്യക്തിഗത പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നജഫ് മുഹമ്മദ് പരിപാടിയുടെ അവതാരകനായി (ങമേെലൃ ീള ഇലൃലാീി്യ) പ്രവര്‍ത്തിച്ചു. എബിസിസി ടീം മാനേജര്‍ അന്‍വര്‍ സാദത്ത് കാത്താണ്ടി നന്ദി പറഞ്ഞു.

Photo

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026