l o a d i n g

കായികം

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2026

ജനീവ: ഫുട്‌ബോള്‍ ഫെഡറേഷനുകളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്, ലോകകപ്പ് ലാഭത്തിന്റെ ഒരു ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി വലിയ രീതിയിലുള്ള ഭിന്നതകള്‍ക്ക് കാരണമായതായി വ്യക്തമായ സാഹചര്യത്തിലാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് ഇന്‍ഫന്റിനോ പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ലക്ഷ്യമിട്ട നേട്ടങ്ങളെക്കാള്‍ വലിയ അഭിപ്രായവ്യത്യാസങ്ങളാണ് ഈ ആശയം സൃഷ്ടിച്ചതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ്ബ് ലോകകപ്പുകളും ഉള്‍പ്പെടെയുള്ള ഫിഫയുടെ വാണിജ്യ ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ 20 ബില്യണ്‍ ഡോളറിന്റെ കമ്പനി രൂപീകരിക്കാനായിരുന്നു പദ്ധതി. ഇതില്‍ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കാനായിരുന്നു നീക്കം. അമേരിക്കന്‍ നിക്ഷേപകനായ ജോഷ്വ കുഷ്നറുടെ നേതൃത്വത്തിലുള്ള ന്യൂയോര്‍ക്ക് നിക്ഷേപ സ്ഥാപനമായിരുന്നു ഇതിലെ പ്രധാന നിക്ഷേപകരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഈ ആഴ്ച ആദ്യം പദ്ധതി പുറത്തുവന്നതുമുതല്‍ വ്യാപകമായ എതിര്‍പ്പുകളാണ് ഉയര്‍ന്നു വന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ ഫിഫ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി യുവേഫയുടെ (UEFA) 55 അംഗ അസോസിയേഷനുകള്‍ വോട്ട് ചെയ്തു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും വടക്കേ അമേരിക്കയുടെ കോണ്‍കാകാഫും ഈ നീപ്പത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

'ചില കാര്യങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്,' യുവേഫ പ്രതികരിച്ചു. 'ഫിഫ ലോകകപ്പ് ഫുട്‌ബോളിന് അവകാശപ്പെട്ടതാണ്, അത് എക്കാലത്തും അങ്ങനെ തന്നെയായിരിക്കും.' പദ്ധതിക്കെതിരെ വെള്ളിയാഴ്ചയോടെ സമ്മര്‍ദ്ദം കടുത്തു. ലോകകപ്പിനായുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിലെ ഫിഫ പ്രതിനിധിയും ഇന്‍ഫന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവുമായ കാര്‍ലോസ് കോര്‍ഡെയ്‌റോ ടൂര്‍ണമെന്റിലെ ഓഹരി വില്‍പനയെ പിന്തുണയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി പ്രതിഷേധസൂചകമായി രാജി വെച്ചു.

ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെവിന്‍ ലമൂര്‍ ഉള്‍പ്പെടെയുള്ളവരും പദ്ധതിയെ വിമര്‍ശിച്ചു. ജീവനക്കാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ നീക്കം നടത്തിയതെന്നും ഇത് 'ഒരാളുടെ മാത്രം പദ്ധതിയാണെന്നും' അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്‍ഫന്റിനോയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ പരാജയം. മുന്‍കാലങ്ങളില്‍ കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും അദ്ദേഹം പല വിവാദ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2027 മാര്‍ച്ചില്‍ മൊറോക്കോയിലെ റബാത്തില്‍ നടക്കാനിരിക്കെ, ഈ പദ്ധതിയുടെ പരാജയം ഇന്‍ഫന്റിനോയുടെ നില ദുര്‍ബലപ്പെടുത്തിയേക്കാം.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026