l o a d i n g

കേരള

വരുംമണിക്കൂറുകളിലും ശക്തമായ മഴ, പത്തനംതിട്ടയില്‍ പ്രളയഭീഷണി തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് വരുംമണിക്കൂറുകളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് ഏഴാം തീയതി വരെ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. രാവിലെയോടെ മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെമീ തുറന്നിട്ടുണ്ട്. അതില്‍നിന്നുള്ള വെള്ളം ആറന്മുളയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. രണ്ടടിയോളം വെള്ളം ഈ പ്രദേശങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന് ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. റാന്നിയില്‍ നിലവില്‍ മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടെങ്കിലും പ്രളയഭീതി ഒഴിഞ്ഞിട്ടില്ല. മാമുക്ക്, ചെട്ടിമുക്ക് ജങ്ഷനുകളില്‍ വെള്ളം കയറുകയും പമ്പയാറ്റിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.

ചെങ്ങന്നൂര്‍ മേഖലയിലും സ്ഥിതി സമാനമാണ്. പമ്പ, മണിമല, അച്ചന്‍കോവിലാര്‍ എന്നിവ കരകവിഞ്ഞതിനെ തുടര്‍ന്ന് പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. ചെങ്ങന്നൂരില്‍ മാത്രം 20 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും തൊള്ളായിരത്തോളം ആളുകളെ അവിടേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി എം. ലിജു അറിയിച്ചു.

Latest News

ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026