കോഴിക്കോട്: നാഷണല്‍ പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന പ്രവാസി സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ മാവൂര്‍ റോഡിലെ കൈരളി തിയേറ്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ. പി. അബ്ദുല്‍ വഹാബ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ബേപ്പൂര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ വ്യവസായി മുഹമ്മദ് ഉണ്ണി ഒളകര മുഖ്യാതിഥിയായിരിക്കും.
ശില്‍പ്പശാലയില്‍ വിവിധ സംരംഭങ്ങളെ കുറിച്ച് പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. ചെറുകിട വ്യവസായവും വായ്പ പദ്ധതികളും എന്ന വിഷയത്തില്‍ താലൂക്ക് വ്യവസായ ഓഫീസര്‍ വി. കെ. സുധീഷ് കുമാര്‍, സഹകരണ മേഖലയില്‍ സൊസൈറ്റിക്കുള്ള പങ്ക് എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ ടി. എച്ച്. ഹരീഷ് കുമാര്‍, സംഘടന - സംഘാടനം എന്ന വിഷയത്തില്‍ ഇ. കെ. സിദ്ദീഖ് കോവൂര്‍ തുടങ്ങിയ വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ ഉണ്ടാകും.
Related News