l o a d i n g

കേരള

എം.ഇ.എസ് ഡയമണ്ട് ജൂബിലി സമാപനം ആഗസ്റ്റ് 19 മുതല്‍ 21 വരെ വിപുവമായ പരിപാടികളോടെ പെരിന്തല്‍മണ്ണയില്‍

Thumbnail

മലപ്പുറം: എം.ഇ.എസ് ഡയമണ്ട് ജൂബിലി സമാപന പരിപാടികള്‍ ആഗസ്റ്റ് 19, 20, 21 തീയതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ വിപുലമായി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണാഘോഷം, ഏകദിന സെമിനാറുകള്‍, എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ്, നവോത്ഥാന സെമിനാര്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ആഗസ്റ്റ് 19 രാവിലെ 10:30-ന് 'എം.ഇ.എസ് പൊന്നോണം' ഓണാഘോഷ പരിപാടി നടക്കും. എം.ഇ.എസ് ഡയറക്ടര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, ഐ.പി. അബ്ദുസ്സലാം, സി.പി. രാമകൃഷ്ണന്‍, അജിത് കോലാഡി, സി. ഹരിദാസ്, ഡോ. ഹമീദ് ഫസല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കാമ്പസിലെ 3,000 പേര്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

20ന് എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് കുറ്റിപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍ 'നെക്സ്റ്റ് ജനറേഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് സ്മാര്‍ട്ട് ടെക്‌നോളജീസ്' എന്ന വിഷയത്തിലും, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കായി 'റി-ഇമേജിനിങ് ഹെല്‍ത്ത് കെയര്‍' എന്ന വിഷയത്തിലും ഏകദിന സെമിനാറുകള്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലാണ് സെമിനാറുകള്‍. വിവിധ വിദഗ്ധര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

21ന് രാവിലെ 10:30-ന് എം.ഇ.എസ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലെ സ്റ്റേജ് 2-ല്‍ നടക്കുന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് രാജ്യസഭാംഗം അഡ്വ. ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്യും. വി.ടി. ബല്‍റാം എം.എല്‍.എ മുഖ്യാതിഥിയാകും. എം.ഇ.എസ് ഗ്രീന്‍സില്‍ നടക്കുന്ന സി.ബി.എസ്.ഇ സ്‌കൂള്‍ അധ്യാപകരുടെ കോണ്‍ക്ലേവ് ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്യും. സിനിമാതാരവും തിരക്കഥാകൃത്തുമായ ജഗദീഷ് മുഖ്യാതിഥിയാകും.

എയ്ഡഡ് & സ്വാശ്രയ കോളേജുകള്‍ക്കായി മെഡിക്കല്‍ കോളജ് ന്യൂ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന 'നവോത്ഥാന സെമിനാര്‍' മുന്‍ ലോക്സഭാംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശ്ശേരി (ജനറല്‍ നവോത്ഥാനം), അഡ്വ. സി.കെ. വിദ്യാസാഗര്‍ (ഈഴവ നവോത്ഥാനം), ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി (മുസ്ലിം നവോത്ഥാനം), സണ്ണി എം. കപിക്കാട് (ദലിത് നവോത്ഥാനം), കെ.ടി. കുഞ്ഞിക്കണ്ണന്‍ (കമ്മ്യൂണിസം - നവോത്ഥാനം) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

ആഘോഷങ്ങളുടെ ഭാഗമായുള്ള 60-ാം വാര്‍ഷിക സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എം.എ. ബേബി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, ഷാനിമോള്‍ ഉസ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ്), കെ.കെ. കുഞ്ഞിമൊയ്തീന്‍ (ജനറല്‍ സെക്രട്ടറി), ഒ.സി. സലാഹുദ്ദീന്‍ (ട്രഷറര്‍), കെ. ഷാഫി ഹാജി (വൈസ് പ്രസിഡന്റ്), ഡോ. റഹിം ഹസന്‍ (സെക്രട്ടറി), അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ (മലപ്പുറം ജില്ലാ പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.

Latest News

ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
August 18, 2026
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
August 18, 2026
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
August 18, 2026
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
August 18, 2026
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
August 18, 2026
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
August 18, 2026
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
August 18, 2026
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
August 18, 2026
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
August 17, 2026
 ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
August 17, 2026