ലോസ് ഏഞ്ചലസ്: പ്രശസ്ത അമേരിക്കന്‍ നടിയും ഗായികയുമായ ഹെയ്ഡന്‍ പാനറ്റിയര്‍ (37) അന്തരിച്ചു. 'ഹീറോസ്', 'നാഷ്വില്ലെ' എന്നീ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഇവര്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.
ഹെയ്ഡന്റെ വിയോഗവാര്‍ത്ത പിതാവ് സ്‌കിപ്പ് പാനറ്റിയര്‍ എബിസി ന്യൂസിന് നല്‍കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണം കുടുംബം പുറത്തുവിട്ടിട്ടില്ല.
1989-ല്‍ ന്യൂയോര്‍ക്കിലാണ് ഹെയ്ഡന്‍ ജനിച്ചത്. ചെറുപ്പകാലത്തുതന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന അവര്‍, 'ഹീറോസ്' എന്ന പരമ്പരയിലെ അമാനുഷിക കഴിവുകളുള്ള കഥാപാത്രത്തിലൂടെയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്.
തുടര്‍ന്ന് 'നാഷ്വില്ലെ' എന്ന പരമ്പരയില്‍ ജൂലിയറ്റ് ബാര്‍ണ്‍സ് എന്ന ഗായികയുടെ വേഷം ചെയ്ത് വലിയ വിജയം നേടി. ഈ കഥാപാത്രത്തിലെ മികച്ച പ്രകടനത്തിന് 2013-ലും 2014-ലും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു. 'സ്‌ക്രീം' സിനിമാ പരമ്പരകള്‍, 'റിമംബര്‍ ദി ടൈറ്റന്‍സ്' തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
2023-ല്‍ ഹെയ്ഡന്റെ സഹോദരനും നടനുമായ ജെന്‍സന്‍ പാനറ്റിയര്‍ 28-ാം വയസ്സില്‍ അന്തരിച്ചിരുന്നു. ഹൃദയസംബന്ധമായ രോഗബാധയെ തുടര്‍ന്നുണ്ടായ ആഘാതത്തിലായിരുന്നു അന്നത്തെ മരണം. കുടുംബത്തിന് കനത്ത തിരിച്ചടിയാണ് ഹെയ്ഡന്റെയും പെട്ടെന്നുള്ള ഈ വിയോഗം.
Related News