l o a d i n g

ഗൾഫ്

നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം

Thumbnail

നിശ്ചലദൃശ്യങ്ങള്‍ക്ക് അപ്പുറം, ചരിത്രത്തിന്റെ ആത്മാവിനെ ക്യാമറക്കണ്ണുകളിലേക്ക് ആവാഹിച്ച കലാകാരന്‍ ഹംബെര്‍ട്ടോ ഡാ സില്‍വേരക്ക് വിട. 'എന്റെ ചിത്രങ്ങള്‍ എനിക്കായി സംസാരിക്കും, അതിനാല്‍ എന്റെ മുഖം ലോകം കാണേണ്ടതില്ല' എന്ന് നിഷ്പ്രയാസം പ്രഖ്യാപിച്ച ഈ 'ക്ലാസിക്കല്‍ ഫോട്ടോഗ്രാഫര്‍', വാക്കുകള്‍ക്ക് അതീതമായ ഒരു ദൃശ്യകാവ്യമാണ് തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന് സമ്മാനിച്ചത്.

നിഴലുകളുടെയും വെളിച്ചത്തിന്റെയും അദൃശ്യമായ സംഗീതം പൊഴിക്കുന്ന ചിത്രങ്ങള്‍! കറുപ്പിനും വെളുപ്പിനും ഇടയിലെ മനോഹരമായ വര്‍ണ്ണഭേദങ്ങളിലൂടെ ചരിത്രത്തിന്റെ അടരുകള്‍ വെളിപ്പെടുത്തുന്ന ഡാ സില്‍വേരയുടെ ഓരോ ഫോട്ടോയും ഓരോ കഥ പറയുകയല്ല, മറിച്ച് ഭൂതകാലത്തിന്റെ ആത്മസ്പന്ദനങ്ങളെ പുനര്‍ജനിക്കുകയാണ് ചെയ്യുന്നത്.

ചരിത്രത്തിലൂടെയുള്ള അവിശ്രമ യാത്ര

ബ്രസീലില്‍ ജനിച്ചു വളര്‍ന്ന്, ലോകത്തിന്റെ വിവിധ കോണുകളില്‍ സഞ്ചരിച്ച്, ഒടുവില്‍ മധ്യപൂര്‍വേഷ്യന്‍ ചരിത്രത്തിന്റെ മടിത്തട്ടില്‍ തന്റെ ക്യാമറയുമായി തമ്പടിച്ച ഡാ സില്‍വേരയ്ക്ക് ഫോട്ടോഗ്രാഫി എന്നത് കേവലമൊരു തൊഴിലല്ല; മറിച്ച്, മനുഷ്യരാശിയുടെ വികാസപരിണാമങ്ങളെ കണ്ടെത്താനുള്ള നിഗൂഢമായ ആത്മീയ അന്വേഷണമാണ്.

അറേബ്യന്‍ മരുഭൂമിയുടെ ഗാംഭീര്യവും, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ബെദൂവിയന്‍ സംസ്‌കാരത്തിന്റെ തനിമയും തനിമ ചോരാതെ പകര്‍ത്തിയ 'നജ്ദ്', 'ബെദു' എന്നീ പ്രശസ്തമായ ചിത്രസമാഹാരങ്ങള്‍ ഇതിന് മകുടോദാഹരണങ്ങളാണ്. അല്പം പോലും കൃത്രിമത്വമില്ലാതെ, വര്‍ണ്ണങ്ങളുടെ കോലാഹലങ്ങളില്ലാതെ, വിഷയത്തിന്റെ സര്‍വ്വ നന്മകളെയും കാത്തുസൂക്ഷിക്കുന്ന കറുപ്പും വെളുപ്പും ചേര്‍ന്ന ശൈലിയാണ് അദ്ദേഹത്തിന്റെ ഒപ്പ്.

പൂര്‍ണ്ണതയുടെ അപൂര്‍വ്വ ശില്പി

സാങ്കേതിക തികവിനോടും ഗുണനിലവാരത്തോടുമുള്ള അദ്ദേഹത്തിന്റെ വാശി സമാനതകളില്ലാത്തതാണ്. ലിന്‍ഹോഫ്, ആല്‍പ, ഹാസല്‍ബ്ലാഡ്, പെന്റാക്‌സ് തുടങ്ങിയ ഐതിഹാസിക ക്യാമറകളില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍, ഡവലപ് ചെയ്യാനും പ്രിന്റിംഗിനുമായി പാരീസിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരുടെ കൈകളിലെത്തിച്ചാണ് അദ്ദേഹം പൂര്‍ണ്ണതയിലെത്തിച്ചത്. വാണിജ്യവല്‍ക്കരണത്തിന്റെ വേലിയേറ്റത്തില്‍ തന്റെ കലയുടെ പവിത്രത പണയം വെക്കാന്‍ തയാറാകാത്ത ഈ കലാകാരന്‍, തന്റെ ചിത്രങ്ങളെ വ്യാപാരാവശ്യങ്ങള്‍ക്കപ്പുറം മ്യൂസിയങ്ങള്‍ക്കും ചരിത്രാന്വേഷികള്‍ക്കും സമ്മാനമായി നല്‍കാനാണ് ആഗ്രഹിച്ചത്.

മരുഭൂമിയിലെ കാറ്റില്‍ മാഞ്ഞുപോകുന്ന പദചിഹ്നങ്ങള്‍ പോലെ, കാലത്തിന്റെ ഒഴുക്കില്‍ അപ്രത്യക്ഷമാകുന്ന പുരാതന സംസ്‌കാരങ്ങളെയും പുരാവസ്തു കേന്ദ്രങ്ങളെയും വരുംതലമുറയ്ക്കായി തന്റെ ക്യാമറത്തുമ്പില്‍ ഭദ്രമായി കോര്‍ത്തുവെക്കുക എന്ന മഹാദൗത്യത്തിലായിരുന്നു എക്കാലവും ഈ ധീരനായ ചിത്രകാരന്‍.

ചായങ്ങളില്ലാതെ, നിറങ്ങളുടെ ആര്‍ഭാടങ്ങളില്ലാതെ, നിശ്ശബ്ദതയുടെ കറുപ്പിലും വെളുപ്പിലും ഒരു യുഗത്തിന്റെ ദൃശ്യചരിത്രം വരച്ചിച്ച ഹംബെര്‍ട്ടോ ഡാ സില്‍വേര എന്ന അക്ഷീണപഥികന്‍ താന്‍ ഏറെ പ്രണയിച്ച സൗദിയുടെ മണ്ണില്‍തന്നെ വിടവാങ്ങി. ചരിത്രമുറങ്ങുന്ന ദിരിയയില്‍തന്നെ അദ്ദേഹത്തിനും നിത്യനിദ്ര. സൗദിയുടെ ചരിത്രത്തേയും സംസ്‌കാരത്തേയും ക്യമറയില്‍ പകര്‍ത്തിയ ഡാ സില്‍വേര ഈ മണ്ണിന്റെ സംസ്‌കാരത്തേയും മതത്തേയും ആശ്ലേഷിച്ചാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്.

Photo

Latest News

ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
August 18, 2026
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
August 18, 2026
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
August 18, 2026
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
August 18, 2026
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
August 18, 2026
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
August 18, 2026
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
August 18, 2026
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
August 18, 2026
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
August 17, 2026
 ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
August 17, 2026

Related News