l o a d i n g

ഗൾഫ്

ഇഡബ്ല്യുഎയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം

Thumbnail

ജിദ്ദ: ജിദ്ദയിലെ പ്രമുഖ വനിതാ കൂട്ടായ്മയായ 'എംപവറിങ് വിമന്‍സ് അലയന്‍സ്' (EWA)യുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15-ന് ഹരസാത്തിലെ അല്‍ റീഫ് ഇസ്തിരാഹയില്‍ വൈകിട്ട് 7 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികള്‍ രാത്രി 12 മണിയോടെ സമാപിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും അനുസ്മരിച്ച് സുനില്‍ സയ്ദ് സംസാരിച്ചു. തുടര്‍ന്ന് ഇല്‍ഫാ അമീന സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികളുടെ റാലിയും വിവിധ വിനോദ-കായിക മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആവേശത്തോടെ പങ്കെടുത്തു.

ജിദ്ദയിലെ പ്രമുഖ ഗായികയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയ സുനില്‍ നേതൃത്വം നല്‍കുന്ന EWA, സ്ത്രീശാക്തീകരണം, സാമൂഹിക സേവനം, കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്. സമൂഹത്തിലെ സ്ത്രീകളുടെ കഴിവുകളും നേതൃശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും EWAയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായ ഗാനസന്ധ്യയ്ക്ക് പ്രശസ്ത ഗായകന്‍ ജമാല്‍ പാഷ നേതൃത്വം നല്‍കി. ജമാല്‍ പാഷയ്‌ക്കൊപ്പം മാസിന്‍ ജമാല്‍ പാഷ, സോഫിയ സുനില്‍, സഹീര്‍ മാഞ്ഞാലി, റാഫി ആലുവ, നാസര്‍ മോങ്ങം, സിമി അബ്ദുല്‍ ഖാദര്‍, ഹസീന അഷ്റഫ്, അഫ്ര സബീന്‍ റാഫി, ആയിഷ നാസര്‍, ശബാന കന്യാകുമാരി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ദേശഭക്തി തുളുമ്പുന്ന ഗാനങ്ങളുള്‍പ്പെടുത്തി വൈവിധ്യമാക്കിയ ഗാനസന്ധ്യ സദസ്സിന്റെ പ്രത്യേക ശ്രദ്ധ നേടി. ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജിന്നി ജോര്‍ജ് അവതാരകയായി.

ജ്യോതി ബാബുകുമാര്‍, ഷൈമ, സോഫിയ സുനില്‍, സബീന റാഫി എന്നിവര്‍ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. നവാസ് ബീമാപ്പള്ളി, നിസാര്‍ മടവൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജയന്‍ കണ്ണൂര്‍ ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കായി EWA-യിലെ കുടുംബിനികള്‍ സ്വന്തം വീടുകളില്‍ തയ്യാറാക്കിക്കൊണ്ടുവന്ന വിവിധതരം രുചികരമായ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. കൂട്ടായ്മയുടെ സ്‌നേഹവും കുടുംബാന്തരീക്ഷവും നിറഞ്ഞ വിരുന്ന് ആഘോഷത്തിന് കൂടുതല്‍ മിഴിവേകി. ദേശസ്‌നേഹവും സൗഹൃദവും സാമൂഹിക ഐക്യവും വിളിച്ചോതിയ ആഘോഷം, കുട്ടികളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിനും പ്രവാസി സമൂഹത്തില്‍ ഇന്ത്യയുടെ വൈവിധ്യവും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനും പരിപാടി വേദിയായി.

Photo

Latest News

ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
August 18, 2026
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
August 18, 2026
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
August 18, 2026
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
August 18, 2026
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
August 18, 2026
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
August 18, 2026
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
August 18, 2026
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
August 18, 2026
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
August 17, 2026
 ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
August 17, 2026