l o a d i n g

ഗൾഫ്

അല്‍-ഇത്ഖാന്‍ തഹ്ഫീദ് ക്ലാസുകള്‍ സെപ്തംബര്‍ 12ന് ആരംഭിക്കും

Thumbnail

ജിദ്ദ: ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഷറഫിയ്യ അനസ് ബിന്‍ മാലിക് സെന്ററില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി പുതുതായി ആരംഭിക്കുന്ന 'അല്‍-ഇത്ഖാന്‍' തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ റഗുലര്‍ ക്ലാസുകള്‍ സെപ്തംബര്‍ 12-ന് ആരംഭിക്കും.

ഏഴ് വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഞായര്‍ മുതല്‍ വ്യാഴം വരെ മോര്‍ണിംഗ് ബാച്ചും, എട്ട് വയസ്സ് മുതലുള്ള കുട്ടികള്‍ക്കും പഠനം ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കുമായി ശനി മുതല്‍ ബുധന്‍ വരെ റെഗുലര്‍ ക്ലാസുകളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മോര്‍ണിംഗ് ബാച്ച് രാവിലെ 7 മണി മുതല്‍ 1 മണി വരെയായിരിക്കും. ബാച്ചില്‍ അഡ്മിഷന്‍ എടുക്കുന്ന, ഖുര്‍ആന്‍ കൃത്യമായി പാരായണം ചെയ്യാന്‍ അറിയുന്ന കുട്ടികള്‍ക്ക് 18 മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിട്ടുള്ളത്. തഹ്ഫീദിനൊപ്പം ഖുര്‍ആന്‍ പാരായണ നിയമങ്ങളും പ്രഭാത-പ്രദോഷ പ്രാര്‍ത്ഥനകളും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കും. പഠനം പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക് സൗദി സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുള്ള സംവിധാനവും സെന്റര്‍ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരാനന്തരം അനസ് ബിന്‍ മാലിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജിദ്ദ ഇന്‍ഡസ്ട്രിയല്‍ ഏരിയ ജാലിയാത് മേധാവി ശൈഖ് ഇബ്റാഹീം ബിന്‍ ഖലീല്‍ അര്‍റായി 'അല്‍-ഇത്ഖാന്റെ' പ്രഖ്യാപനം നിര്‍വ്വഹിച്ചു. അനസ് ബിന്‍ മാലിക് സെന്റര്‍ മേധാവി ശൈഖ് ഫായിസ് അസ്സഹലി, ജംഇയ്യ ഖൈറുകും തഹ്ഫീദ് അധ്യാപകരായ ശൈഖ് ഖാലിദ് അല്‍ വാസില്‍, ശൈഖ് ഖാലിദ് അല്‍ ഫഖീഹ്, ജിദ്ദ ദഅവാ സെന്റര്‍ മലയാള വിഭാഗം മേധാവി ശൈഖ് ഉമര്‍കോയ മദീനി, അനസ് ബിന്‍ മാലിക് മദ്രസ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് സുല്ലമി, ശൈഖ് കറമുല്ലാഹ് അല്‍ ബൈറൂതി, ജിദ്ദാ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സുനീര്‍ പുളിക്കല്‍, ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, സെക്രട്ടറി ഹാഫിള് മുഹമ്മദ് ഇഖ്ബാല്‍, അബ്ദുര്‍റഊഫ് അല്‍ ഹികമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫൈസല്‍ വാഴക്കാട് കോഴ്‌സിന്റെ പൂര്‍ണ്ണരൂപം സദസ്സിന് വിശദീകരിച്ചു.

അറബ് വംശജരായ വിദഗ്ധ ഖുര്‍ആന്‍ അധ്യാപകരും അധ്യാപികമാരുമായിരിക്കും ക്ലാസുകള്‍ നിയന്ത്രിക്കുന്നത്. ഈവനിംഗ് ബാച്ചില്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുമായി 0535618598, 0509299816, 0561562092 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു
August 18, 2026
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം
August 18, 2026
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി
August 18, 2026
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു
August 18, 2026
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം
August 18, 2026
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍
August 18, 2026
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
August 18, 2026
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
August 18, 2026
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
August 17, 2026
 ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
August 17, 2026