അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ മിലാദ് ഉന്‍-നബി (നബിദിനം) ആഘോഷിക്കുന്ന വേളയില്‍ ആശംസകളും സന്ദേശങ്ങളും പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികള്‍. റബീഉല്‍ അവ്വല്‍ 12-ന് ആഘോഷിക്കുന്ന പ്രവാചക ജന്മദിനം ഇന്ന് (ആഗസ്റ്റ് 25) ആണ്. ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 28 വെള്ളിയാഴ്ച യു.എ.ഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തുള്ളവര്‍ക്ക് ദീര്‍ഘിച്ച വാരാന്ത്യ വിശ്രമദിനങ്ങള്‍ ലഭിക്കും.
പ്രവാചകന്‍ നല്‍കിയ കാരുണ്യത്തിന്റെയും സഹനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷിതത്വവും പ്രദേശത്തിനും ലോകത്തിനും സുസ്ഥിരമായ സമാധാനവും അദ്ദേഹം ആശംസിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ആശംസകള്‍ അറിയിച്ചു.
പ്രവാചകന്റെ ഉദാത്തമായ വ്യക്തിത്വത്തെയും അധ്യാപനങ്ങളെയും അനുസ്മരിച്ചുകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും എക്‌സില്‍ പ്രത്യേക സന്ദേശം പങ്കുവെച്ചു.
മാനവരാശിക്ക് വെളിച്ചം വീശിയ ജീവിതമായിരുന്നു പ്രവാചകന്റേതെന്ന് ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. ഈ അനുഗ്രഹീത വേളയില്‍ യു.എ.ഇ ഭരണാധികാരികള്‍ക്കും പ്രജാസമൂഹത്തിനും പ്രവാചകാനുയായികളായ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
Related News