l o a d i n g

ഗൾഫ്

'ഫാമിലി കോണ്‍ഫെറന്‍സ് 2.0' വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2026


ജിദ്ദ: അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ നവംബര്‍ മാസത്തില്‍ ജിദ്ദയില്‍ സംഘടിപ്പിക്കുന്ന 'ഫാമിലി കോണ്‍ഫെറന്‍സ് 2.0' യുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിപാടി വന്‍ വിജയമാക്കുന്നതിനുമായി വിവിധ വിംഗുകള്‍ ഉള്‍കൊള്ളുന്ന വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്‍കി. വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന ശീര്‍ഷകത്തില്‍ 2024 നവംബറില്‍ സംഘടിപ്പിക്കപ്പെട്ട ഒന്നാം ഫാമിലി കോണ്‍ഫെറന്‍സിന്റെ തുടര്‍ച്ചയാണ് പുതിയ സമ്മേളനം. ആയിരക്കണക്കിന് മലയാളി പ്രവാസികള്‍ കുടുംബ സമേതം പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ നജീബ് കാന്തപുരം ങഘഅ, ഹുസൈന്‍ സലഫി, ഹാരിസ് ബിന്‍ സലിം തുടങ്ങിയ പ്രമുഖ നേതാക്കളും പണ്ഡിതരും വിവിധ സെഷനുകളില്‍ അധിതികളായിരുന്നു.

ഇപ്രാവശ്യവും ഹുസൈന്‍ സലഫി അടക്കമുള്ള പ്രമുഖ പണ്ഡിതരും നേതാക്കളും കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാനെത്തിച്ചേരും. 'വിശ്വാസം - കുടുംബം - സമൂഹം' എന്നതാണ് കോണ്ഫറന്‌സിന്റെ പ്രമേയം. തൗഹീദിലതിഷ്ടിതമായ വിശ്വാസ വിശുദ്ധിയും സദാചാര-ധാര്‍മിക മൂല്യങ്ങളും ഉള്‍കൊണ്ട്, ബന്ധങ്ങളുടെ മഹത്വവും, ഇഴയടുപ്പവും കാത്തു സൂക്ഷിക്കുന്ന മാതൃകാ കുടുംബങ്ങളിലൂടെ, സാമൂഹ്യ പ്രതിബദ്ധതയും ഐക്യബോധവുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക. പ്രവാസി മുസ്ലിം കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വിശ്വാസപരവും സാമൂഹികവും സാംസ്‌കാരികവും ധാര്‍മികവുമായ വെല്ലുവിളികളെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുകയും, പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ കുടുംബങ്ങളെ ശാക്തീകരിക്കുകയും ചെയ്യുക. സങ്കുചിതവും, സംഘടനാപരവുമായ അതിര്‍വരമ്പുകളെയും വിഭാഗീയ ചിന്താഗതികളെയും അതിജീവിച്ച്, മുസ്ലിം സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ പരസ്പര സഹോദര്യവും ഐക്യവും വളര്‍ത്തുക. തുടങ്ങിയവയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങള്‍. ഷറഫിയ്യയിലെ ജെ.ഡി.സി.സി. ആസ്ഥാനമായ അനസ് ബിന്‍ മാലിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ വൈസ് പ്രസിഡണ്ട് അബ്ദുര്‍റശീദ് ചേരൂര്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രബോധകന്‍ അബ്ദുര്‍റഊഫ് അല്‍ ഹികമി ഉല്‍ബോധനം നടത്തി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് രൂപരേഖ അവതരിപ്പിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി സുനീര്‍ പുളിക്കല്‍ (ചെയര്‍മാന്‍) അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, അബ്ദുര്‍റശീദ് ചേരൂര്‍ (വൈസ് ചെയര്‍മാന്‍) ഫൈസല്‍ വാഴക്കാട് (ജനറല്‍ കണ്‍വീനര്‍) ഇഖ്ബാല്‍ ആമ്പാത്ത്, റൗനഖ് ഓടക്കല്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും വിവിധ വകുപ്പുകളിലേക്ക് താഴെ പറയുന്നവരെയും തെരഞ്ഞെടുത്തു. റെജിസ്‌ട്രേഷന്‍ വിംഗ്: സല്‍മാന്‍ ബാലുശ്ശേരി (കണ്‍വീനര്‍) അബ്ദുല്‍ ജബ്ബാര്‍ വണ്ടൂര്‍, സല്‍മാനുല്‍ ഹാരിസ് (ജോ. കണ്‍വീനര്‍) ഷമീര്‍ എടത്തനാട്ടുകര, ആഷിഫ് വെട്ടുപാറ, സൗബാന്‍ മൊറയൂര്‍, റമീസ് ബവാദി, അഹ്‌സാന്‍ രാമനാട്ടുകര, ഖമറുദ്ദീന്‍ കിലൊ-14, ഷമീര്‍ ബലദ്, ജലീല്‍ തൂവല്‍, മുനീര്‍ അലഖ, റഷീദ് ഹയ്യുസ്സാമിര്‍, ഇര്‍ഷാദ് തൃക്കരിപ്പൂര്‍ (അംഗങ്ങള്‍), പ്രോഗ്രാം വിംഗ്: ഇഖ്ബാല്‍ മുഹമ്മദ് (കണ്‍വീനര്‍) മുഹമ്മദ് റഫീഖ് സുല്ലമി, റഫീഖ് ഇരിവേറ്റി (ജോ. കണ്‍വീനര്‍), നബീല്‍ പാലപ്പറ്റ, അഫീഫ് യൂത്ത്, ആബിദ് ബവാദി (അംഗങ്ങള്‍), പബ്ലിസിറ്റി വിംഗ്: റൗനഖ് ബവാദി (കണ്‍വീനര്‍) ജഷീര്‍ ഷറഫിയ്യ, റശീദലി യൂത്ത് (ജോ. കണ്‍വീനര്‍), അബ്ദുസ്സമദ് സാമിര്‍, റഷാദ് ബവാദി, മുഹ്സിന്‍ ഷറഫിയ്യ, അബ്ദുല്‍ ഗനി, ഹാരിസ് അസീസിയ, ഷാനിദ് മഹ്ജര്‍, ബദറുദ്ധീന്‍ കമ്പില്‍, മുഫീദ് അലഖ (അംഗങ്ങള്‍) ഫൈനാന്‍സ് വിംഗ്: നബീല്‍ പാലപ്പറ്റ (കണ്‍വീനര്‍) റഷീദ് ചേരൂര്‍, അബ്ദുല്‍ ഹഖ് മട്ടന്നൂര്‍ (ജോ. കണ്‍വീനര്‍) ജഷീര്‍ മലപ്പുറം, ഷാനിദ് നന്തി, ലക്'മീല്‍ കുറ്റിച്ചിറ, സുഹൈല്‍ ചെമ്മാട്, ഡോ. അഷ്റഫ്, റാഫി സാമിര്‍, അഷ്റഫ് അലഖ, അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി, യൂസുഫ് തറയില്‍, അബ്ദുല്‍ ജബ്ബാര്‍ വെട്ടുപാറ, അബ്ദുറഹീം എടക്കര, അബ്ദുന്നാസര്‍ കിലൊ14 (അംഗങ്ങള്‍) മീഡിയ വിംഗ്: ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ (കണ്‍വീനര്‍) അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ബദറുദ്ധീന്‍ കമ്പില്‍ (ജോ. കണ്‍വീനര്‍), ദുല്‍ഖര്‍ഷാന്‍ അലനല്ലൂര്‍, മുജീബ് തച്ചമ്പാറ, റഫീഖ് ഇരിവേറ്റി, ആബിദ് ഒതായി, അബ്ദുര്‍റഊഫ് അല്‍ഹികമി (അംഗങ്ങള്‍)

വെന്യു & റിസപ്ഷന്‍ വിംഗ്: റമീസ് ബവാദി (കണ്‍വീനര്‍) അബ്ദുറഹീം ഖാലിദ് ബിന്‍ വലീദ്, അഹ്‌സാന്‍ അസീസിയ (ജോ. കണ്‍വീനര്‍), റിയാസ് എടരിക്കോട്, ഷമീര്‍ ഖാലിദ് ബിന്‍ വലീദ്, മുഹമ്മദ് റാഫി കണ്ണൂര്‍, റിയാസ് എടത്തനാട്ടുകര, താരിഖ് കോഴിക്കോട്, ഡോ. നൂറുദ്ധീന്‍, ഫാസില്‍ ഷറഫിയ്യ, ജലീല്‍ കര്‍ട്ടന്‍, അബ്ബാസ് പുല്‍പറ്റ, റിയാസ് തുവ്വൂര്‍, ജാഫര്‍ ബവാദി (അംഗങ്ങള്‍) വളണ്ടിയര്‍ വിംഗ്: അബ്ദുല്‍ ജബ്ബാര്‍ വെട്ടുപാറ (കണ്‍വീനര്‍) അബ്ദുര്‍റസാഖ് ഇരിക്കൂര്‍, റാഫി പുളിക്കോടന്‍ (ജോ. കണ്‍വീനര്‍) ശഹീഖ് സാമിര്‍, ആലിക്കുട്ടി ബവാദി, ഹാരിസ് തറയില്‍, റബീഹ് ബവാദി, മുഹമ്മദ് മഹ്ജര്‍, ജുനൈദ് കിലോ-14, റഹീസ് കോഴിക്കോട്, മുത്തലിബ് ബവാദി, നിഷാദ്, സഈദ് ശാമില്‍, താരിഖ് കോഴിക്കോട്, ശിഹാബ് കീഴിശ്ശേരി, ജംഷാദ് ബവാദി, അമീനുല്ല, അബ്ബാസ് പുല്‍പ്പറ്റ, അബ്ദുല്‍ വഹാബ്, ഫാസില്‍ ഷറഫിയ്യ, നിസാം കോഴിക്കോട്, ഇജാസ് അര്‍കാസ് (അംഗങ്ങള്‍) ഗസ്റ്റ് & ഹോസ്പിറ്റാലിറ്റി വിംഗ്: നിസാര്‍ അര്‍കാസ് (കണ്‍വീനര്‍) അബ്ദുര്‍റഷീദ് ചേരൂര്‍, അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, സുഹൈല്‍ ചെമ്മാട്, ഷാനിദ് നന്തി, ഡോ. റിയാസ് & ഡോ.സ്വലാഹുദ്ധീന്‍ (അംഗങ്ങള്‍), ഫുഡ് & റിഫ്രഷ്‌മെന്റ് വിംഗ്: അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി (കണ്‍വീനര്‍) അബ്ബാസ് പുല്‍പറ്റ, റിയാസ് തുവ്വൂര്‍ (ജോ. കണ്‍വീനര്‍), അബ്ദുല്ല കോട്ടയില്‍, റാഫി മുഴപ്പിലങ്ങാട്, ബദറുദ്ധീന്‍ കമ്പില്‍, ഇഖ്ബാല്‍, ആലിക്കുട്ടി, നിയാസ് ആക്കോട്, റിയാസ് എടത്തനാട്ടുകര (അംഗങ്ങള്‍), ഓഡിയോ വീഡിയോ & ഐ.ടി. വിംഗ്: സല്‍മാനുല്‍ ഫാരിസ് (കണ്‍വീനര്‍) റഫീഖ് സുല്ലമി, സൗബാന്‍ മൊറയൂര്‍ (ജോ. കണ്‍വീനര്‍), യൂസുഫ് ചോലക്കല്‍, അമ്മാര്‍ ഷറഫിയ്യ, അമീന്‍, അസീം, നസീബ് വാഴക്കാട്, അബ്ദുല്‍ ഗനി, അഫീഫ് (അംഗങ്ങള്‍),

റൂട്'സ് വിംഗ്: നൗഫല്‍ പീടിയേക്കല്‍ (കണ്‍വീനര്‍), ഡോ. റിയാസ്, റൗനഖ് (ജോ. കണ്‍വീനര്‍), അബ്ദുല്‍ ഗഫൂര്‍, ജഷീര്‍, താരിഖ്, ശിഹാബ് ബവാദി, റഫീഖ് ഇബ്രാഹിം, ജാനിസര്‍, സത്താര്‍ ഹികമി, ഉവൈസ് ഹാറൂന്‍ ഹികമി, അബ്ദുര്‍റഊഫ് ഹികമി, ഡോ. സ്വലാഹുദ്ധീന്‍, അബ്ദുല്‍ അസീസ് കണ്ണൂര്‍, ആഷിഫ്, മന്‍ഹല്‍, അബ്ദുറഹീം, അബ്ദുല്‍ ഹഖ്, ബദറുദ്ധീന്‍, ശമീര്‍, മുഹ്സിന്‍, നൗഷാദ്, അബ്ദുര്‍റസാഖ്, ജലീല്‍ മാളിയേക്കല്‍, റഫീഖ് സുല്ലമി (അംഗങ്ങള്‍), ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ഷമീര്‍ ഖാലിദ് ബിന്‍ വലീദ് (കണ്‍വീനര്‍), അബ്ദുല്‍ വഹാബ്, ഫിറോസ്, ഷാഫി, അഹ്‌സാന്‍ (അംഗങ്ങള്‍) സ്റ്റാള്‍: മുജീബ് തച്ചമ്പാറ (കണ്‍വീനര്‍), റഈസ് കാലിക്കറ്റ്, മുഹമ്മദ് കുട്ടി മഹ്ജര്‍ (ജോ. കണ്‍വീനര്‍), അസീസ് കണ്ണൂര്‍, ഡോ. നൂറുദ്ധീന്‍, റിയാസ്, സ്വലാഹുദ്ധീന്‍, സലിം ബലദ്,ശിബില്‍, ഷഫീഖ്, അബ്ദുല്‍ കബീര്‍ (അംഗങ്ങള്‍), ഫോട്ടോഗ്രാഫി: മിസ്ഹബ് വേങ്ങര (കണ്‍വീനര്‍), ഉമര്‍ മഞ്ചേരി, അബ്ദുല്‍ ഗനി, റൗനഖ്, ഷബീര്‍ ബവാദി (അംഗങ്ങള്‍)മെഡിക്കല്‍ വിംഗ്: ഡോ. റിയാസ് മാഹി (കണ്‍വീനര്‍) ഡോ. നൂറുദ്ധീന്‍, ഡോ. സ്വലാഹുദ്ധീന്‍, ഫാസില്‍ ജാമിഅ, ഷിയാസ് റയ്യാന്‍. സമ്മേളനത്തോടനുബന്ധിച്ച് ടീനേജ് വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമായി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. ജെ.ഡി.സി.സി. സെക്രട്ടറി സല്‍മാന്‍ ബാലുശ്ശേരി സ്വാഗതവും, റൗനഖ് പുത്തൂര്‍പള്ളിക്കല്‍ നന്ദിയും പറഞ്ഞു.

Latest News

പരിമിതികളെ തോല്‍പ്പിച്ച പുഞ്ചിരി; 4 ലോക റെക്കോര്‍ഡുകളുമായി അദ്വികയുടെ ഓണം
പരിമിതികളെ തോല്‍പ്പിച്ച പുഞ്ചിരി; 4 ലോക റെക്കോര്‍ഡുകളുമായി അദ്വികയുടെ ഓണം
August 26, 2026
 ഹോര്‍മുസ് കടലിടുക്കില്‍ താത്കാലിക നാവിക പാതയ്ക്കും മൈന്‍ ക്ലിയറിംഗിനും ഇറാന്‍ - ഒമാന്‍ ധാരണ: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായി  ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ താത്കാലിക നാവിക പാതയ്ക്കും മൈന്‍ ക്ലിയറിംഗിനും ഇറാന്‍ - ഒമാന്‍ ധാരണ: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായി ട്രംപ്
August 25, 2026
'ഫാമിലി കോണ്‍ഫെറന്‍സ് 2.0' വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി
'ഫാമിലി കോണ്‍ഫെറന്‍സ് 2.0' വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി
August 25, 2026
അല്‍ അഹ്‌സ ഒഐസിസി ഹമീദ് പൊന്നാനി അനുസ്മരണം സംഘടിപ്പിച്ചു
അല്‍ അഹ്‌സ ഒഐസിസി ഹമീദ് പൊന്നാനി അനുസ്മരണം സംഘടിപ്പിച്ചു
August 25, 2026
പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ സാമ്പത്തിക സഹായം
പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ സാമ്പത്തിക സഹായം
August 25, 2026
 ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
August 25, 2026
ഉംറ പാക്കേജുകളില്‍ മക്കയിലെ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടുത്താന്‍ ധാരണ; 70-ലധികം യാത്രാ ഏജന്‍സികള്‍ സന്ദര്‍ശനം നടത്തി
ഉംറ പാക്കേജുകളില്‍ മക്കയിലെ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടുത്താന്‍ ധാരണ; 70-ലധികം യാത്രാ ഏജന്‍സികള്‍ സന്ദര്‍ശനം നടത്തി
August 25, 2026
നബിദിനം: സന്ദേശങ്ങള്‍ പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികള്‍; ആഗസ്റ്റ് 28-ന് പൊതു അവധി
നബിദിനം: സന്ദേശങ്ങള്‍ പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികള്‍; ആഗസ്റ്റ് 28-ന് പൊതു അവധി
August 25, 2026
 ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ട്രംപിന്റെ 'ഇക്കണോമിക് ഡി-ഡേ'; യു.എസ് നീക്കങ്ങള്‍ക്ക് തടസ്സമായി ചൈന
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ട്രംപിന്റെ 'ഇക്കണോമിക് ഡി-ഡേ'; യു.എസ് നീക്കങ്ങള്‍ക്ക് തടസ്സമായി ചൈന
August 25, 2026
ഹിജാബ് മതാചാരപ്രകാരം ഒഴിവാക്കാനാവാത്തതല്ല; സ്‌കൂളുകളിലെ ഡ്രസ് കോഡ് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്ന് അലഹാബാദ് ഹൈക്കോടതി
ഹിജാബ് മതാചാരപ്രകാരം ഒഴിവാക്കാനാവാത്തതല്ല; സ്‌കൂളുകളിലെ ഡ്രസ് കോഡ് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്ന് അലഹാബാദ് ഹൈക്കോടതി
August 25, 2026